കൊച്ചി: കൊവിഡ് പോരാളികള്‍ക്ക് സ്‌നേഹാഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് ബി.കെ. ഹരിനാരായണന്‍ സംവിധാനം ചെയ്യുകയും അപര്‍ണ ബാലമുരളി, ബിജിബാല്‍, രാജീവ് പീശപ്പിള്ളി തുടങ്ങിയവര്‍ അഭിനയിക്കുകയും സിത്താര കൃഷ്ണകുമാര്‍, മിഥുന്‍ ജയരാജ് എന്നിവര്‍ ഗാനം ആലപിക്കുകയും ചെയ്ത മ്യൂസിക്കല്‍ ഫീച്ചറെറ്റ് ‘ഇള’ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍.
മ്യൂസിക്കല്‍ ഫീച്ചറൈറ്റ് പ്രകാശം ചെയ്യാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും കൊവിഡ് പ്രതിസന്ധിയുടെ നാളുകളില്‍ മനുഷ്യജീവനുകള്‍ കാക്കുന്നതിനായി സ്വന്തം സുരക്ഷ അവഗണിച്ചുകൊണ്ട് പൊരുതുന്ന ആരോഗ്യപ്രവര്‍ത്തകര്‍ നാടിന്റെ അഭിമാനമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
അവര്‍ക്ക് നന്ദി അര്‍പ്പിച്ചുകൊണ്ട് ഈ സംഗീതശില്പം ഒരുക്കിയ ഇളയുടെ പിന്നണി പ്രവര്‍ത്തകരേയും നിര്‍മ്മാതാവ് ഷാജു സൈമണെയും ആത്മാര്‍ഥമായി അഭിനന്ദിക്കുന്നെന്നും എല്ലാ ആരോഗ്യപ്രവര്‍ത്തകര്‍ക്കും വേണ്ടി സമര്‍പ്പിച്ചുകൊണ്ട് ആഹ്‌ളാദപൂര്‍വം ‘ഇള’ പ്രകാശനം ചെയ്യുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് തരംഗത്തില്‍ നമ്മുടെ രാജ്യത്തിന് നഷ്ടമായത് നിരവധി ആരോഗ്യപ്രവര്‍ത്തകരെയാണെന്നും അവര്‍ക്കുള്ള സമര്‍പ്പണമാണ് 10 മിനിട്ട് ദൈര്‍ഘ്യമുള്ള ഇള എന്ന ഈ മ്യൂസിക്കല്‍ ഫീച്ചററ്റെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.
ഏ.സി. മൊയ്തീന്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ വൈബ്‌സ് മീഡിയയുടെ ബാനറില്‍ ഷാജു സൈമണ്‍ ആണ് ഈ ഗാനചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
നിരവധി കലാകാരന്മാരുടെയും ,സാംസ്‌കാരിക പ്രവര്‍ത്തകരുടേയും നിസ്വാര്‍ത്ഥ പ്രവര്‍ത്തനം കൂടി ഇതിനു പിന്നിലുണ്ട്. മനേഷ് മാധവന്‍ ( ഛായഗ്രഹണം ), പ്രവീണ്‍ മംഗലത്ത് (എഡിറ്റിംഗ്) , മിതുന്‍ ജയരാജ് (സംഗീതം ), ഇന്ദുലാല്‍ കാവീട് ( കല ), ലിജുപ്രഭാകര്‍ ,ധനുഷ് നായനാര്‍ ,ജയറാം രാമചന്ദ്രന്‍ ,അവണാവ് നാരായണന്‍ തുടങ്ങിയവരാണ് ഇളയുടെ അണിയറ ശില്‍പികള്‍. മമ്മൂട്ടിയാണ് ഇളയുടെ ആദ്യ പോസ്റ്റര്‍ പ്രകാശനം ചെയ്തത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Ila Musical Video Aparna Balamurali BK Harinarayanan Bijibal