ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ഉലകനായകന്‍ കമല്‍ഹാസന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വിക്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ മലയാളി താരങ്ങളായ ഫഹദ് ഫാസിലും, കാളിദാസ് ജയറാമും, ചെമ്പന്‍ വിനോദും നരേനുമൊക്കെ മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.
ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ റോളിലാണ് ചെമ്പന്‍ വിനോദ് എത്തുന്നത്. ചിത്രത്തിലെ ഒരു നിര്‍ണായക സീനിലെ ഒരു സംഭാഷണത്തിന് മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് ചിത്രം നാടോടിക്കാറ്റിലെ ഒരു രംഗവുമായി വളരെയധികം സാമ്യമുണ്ട്.
ജോലിക്കാരന്‍ വന്ന് ചെമ്പന്‍ വിനോദിന്റെ കഥാപാത്രത്തോട് ‘പരിപ്പും ചോറും ആയിട്ടുണ്ട്’ എന്ന് പറയുന്ന സീനിനാണ്
നാടോടിക്കാറ്റില്‍ ചായ കൊണ്ട് വരുമ്പോള്‍ നിന്നോട് ‘ഞാനിപ്പോള്‍ ചായ ചോദിച്ചോടാ കുഞ്ഞിരാമ’ എന്ന് തിലകന്‍ അവതരിപ്പിച്ച കഥാപാത്രം ചോദിക്കുന്ന രംഗത്തോട് സാമ്യമുള്ളത്.
ചെമ്പന്‍ വിനോദ് മലയാളി ആയത് കൊണ്ട് ആവാം ഇത്തരത്തില്‍ ഒരു സീന്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാവുക എന്ന് കരുതാം.
സിനിമ കണ്ട പലരും സോഷ്യല്‍ മീഡിയയില്‍ ഈ സാമ്യത ചര്‍ച്ച ചെയ്യുന്നുണ്ട്. മലയാളി പ്രേക്ഷകര്‍ക്ക് നന്നായി തന്നെ ആ സീന്‍ കണക്ട് ചെയ്യാന്‍ സാധിക്കുന്നതാണ്.
അനിരുദ്ധ് രവിചന്ദറാണ് വിക്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Content Highlight : Vikram Movie scene have a reference with Nadodikkattu Movie scene