| Saturday, 9th January 2016, 1:29 pm

ഐ.ഐ.ടി.റാങ്കുകാരനായ യുവാവ് യു.എസ്.യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മരിച്ച നിലയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: ഹൈദരാബാദ് ഐ.ഐ.ടി യില്‍ നിന്നും ഉയര്‍ന്ന മാര്‍ക്ക് നേടിയ യുവാവിനെ യു.എസിലെ കരോളിന സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തരബിരുദത്തിനു പഠിക്കുകയായിരുന്നു 25 വയസ്സുള്ള ശിവകിരണ്‍. തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. റൂമില്‍ കൂടെ താമസിച്ചത് രണ്ട് ചൈനീസ് വിദ്യാര്‍ത്ഥികളായിരുന്നു.ആദ്യ സെമസ്്റ്റര്‍ ഫലം അറിഞ്ഞ ശേഷം കിരണ്‍ നിരാശയിലായിരുന്നെന്ന് പറയുന്നു.  ആത്മഹത്യയാണെന്ന് സംശയിക്കുന്നു.

ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ല.രണ്ടാം സെമസ്റ്ററിനു അടച്ച പണം കിരണ്‍ പിന്‍വലിച്ചിട്ടുണ്ട്. പക്ഷേ, വീട്ടില്‍ വിളിച്ച് രണ്ടാം സെമസ്റ്റര്‍ പരീക്ഷയ്ക് വേണ്ടി നന്നായി പഠിക്കാന്‍ തിരികെ വരുന്നതായും  പറഞ്ഞിരുന്നു.

തെലുഗു അസോസിയേഷന്‍ ഓഫ് നോര്‍ത്ത് കരോളിനയിലെ ഉദ്യോഗസ്ഥര്‍ സംഭവം തങ്ങളെ വിളിച്ച് അറിയിക്കുകയായിരുന്നെന്നും കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ക്ക് കാത്തിരിക്കുകയാണെന്നും കിരണിന്റെ ബന്ധു പറഞ്ഞു.

ഹൈദരാബാദ് ഐ.ഐ.ടി.യില്‍ നിന്നും ഏറ്റവും ഉയര്‍ന്ന വിജയം നേടിയ ശിവകിരണ്‍, 2015 ആഗസ്തിലാണ് യു.എസില്‍ ഉന്നത പഠനത്തിന് പോയത്. മൃതദേഹത്തിനു വേണ്ടി കുടുംബം കാത്തിരിക്കുകയാണ്. ശിവകിരണിന്റെ അച്ഛന്‍ ഹൈദരാബാദില്‍ ഗവ.ഫാര്‍മസിസ്റ്റാണ്.

We use cookies to give you the best possible experience. Learn more