തമിഴ്‌നാട്: മോദി വിമര്‍ശനത്തിന്റെ പേരില്‍ മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാര്‍ത്ഥികളുടെ സംവാദ കൂട്ടായ്മയായ “അംബേദ്കര്‍ പെരിയാര്‍ സ്റ്റുഡന്റ്‌സ് സര്‍ക്കിളി”നെ (എ.പി.എസ്.സി) നിരോധിച്ച തീരുമാനം മദ്രാസ് ഐ.ഐ.ടി അധികൃതര്‍ തിരുത്തി. ഐ.ഐ.ടി അധികൃതരും എ.പി.എസ്.സി പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നിരോധനം പിന്‍വലിക്കാന്‍ തീരുമാനമായത.്
|
ഐ.ഐ.ടി ക്യാമ്പസ് അധികൃതരുടെ ദലിത് വിരുദ്ധതയും മോദി സര്‍ക്കാരിന്റെ ഗോവധ നിരോധനം, സംസ്‌കൃത വത്കരണം തുടങ്ങിയ നയങ്ങളെ എതിര്‍ത്ത് പോന്ന സംഘടനയെ കേന്ദ്ര മാനവവിഭവശേഷി വകുപ്പിന്റെ നിര്‍ദേശ പ്രകാരമാണ് നിരോധിച്ചിരുന്നത്. നിരോധനത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരുന്നത്.
ദലിത് വിദ്യാര്‍ത്ഥികളെ ഒരുമിച്ച് ചേര്‍ത്ത് ക്യാമ്പസില്‍ വിദ്വേഷാത്മകമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നെന്നായിരുന്നു സംഘടനക്കെതിരായ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കൊണ്ട് അധികൃതര്‍ക്ക് ലഭിച്ച കത്താണ് നിരോധനത്തിന് വഴി വെച്ചത്. എന്നാല്‍ പരാതി നല്‍കിയതാരെന്ന് വ്യക്തമാക്കിയിരുന്നില്ല.
എന്നാല്‍ ഹിന്ദുത്വ സംഘടനകളുടെ താത്പര്യത്തിനനുസരിച്ചാണ് നിരോധന നടപടിയെന്നും തങ്ങളുടെ ഭാഗം വ്യക്തമാക്കാനുള്ള സമയം അധികൃതര്‍ നല്‍കിയില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. ബി ആര്‍ അംബ്ദേക്കറുടേയും പെരിയാറിന്റേയും ആശയങ്ങള്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2014 ഏപ്രില്‍ 14നാണ് എ.പി.എസ.്‌സി ഐ..െഎടിയില്‍ രൂപകരിച്ചിരുന്നത്.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കം നിരോധനത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. പിന്നാക്ക മേഖലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ രാജ്യത്തിലെ ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ നിര്‍ണായക ശക്തിയാകുന്ന സാഹചര്യത്തിലാണ് ഇത്തരം നിരോധനങ്ങളെന്നും വിമര്‍ശനമുയര്‍ന്നിരുന്നു.