മോദിയ്ക്ക് വേണ്ടി കോണ്‍വൊക്കേഷന്‍ ചടങ്ങുകള്‍ നീട്ടിവെച്ചു; പ്രതിഷേധമുയര്‍ത്തി മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍
IIT Madras
മോദിയ്ക്ക് വേണ്ടി കോണ്‍വൊക്കേഷന്‍ ചടങ്ങുകള്‍ നീട്ടിവെച്ചു; പ്രതിഷേധമുയര്‍ത്തി മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥികള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd July 2019, 5:44 pm

പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുഖ്യാതിഥിയെ ലഭിക്കുന്നതിന് വേണ്ടി മദ്രാസ് ഐ.ഐ.ടിയിലെ കോണ്‍വൊക്കേഷന്‍ ചടങ്ങുകള്‍ നീട്ടിവെച്ചു. അധികൃതരുടെ ഈ തീരുമാനത്തിനെതിരെ പ്രക്ഷോഭവുമായി വിദ്യാര്‍ത്ഥികള്‍ രംഗതെത്തി.

ഐ.ഐ.ടിയിലെ 56ാം കോണ്‍വൊക്കേഷന്‍ ചടങ്ങുകള്‍ ജൂലൈ 19നാണ് നിശ്ചയിച്ചിരുന്നത്. ഇതാണ് നീട്ടിവെച്ചിരിക്കുന്നത്. തിങ്കളാഴ്ച വൈകീട്ടാണ് ഇക്കാര്യം അറിയിച്ചത് വിദ്യാര്‍ത്ഥികള്‍ക്ക് അധികൃതര്‍ ഇമെയില്‍ അയച്ചത്. പുതിയ തിയ്യതി നിശ്ചയിച്ചിട്ടില്ല.

2300 വിദ്യാര്‍ത്ഥികള്‍ക്കാണ് കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ ബിരുദം സ്വീകരിക്കാനുണ്ടായിരുന്നത്. ഇവരില്‍ ഭൂരിഭാഗം വിദ്യാര്‍ത്ഥികളും യാത്രാ ടിക്കറ്റുകളും ഹോട്ടല്‍ മുറികളും നേരത്തെ ബുക്ക് ചെയ്തിരുന്നു. രണ്ടാഴ്ച മുമ്പ് തിയ്യതി മാറ്റാനുള്ള തീരുമാനം വിദ്യാര്‍ത്ഥികളെ ബാധിക്കും.

ഒരു വിദ്യാര്‍ത്ഥി ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടി ആസ്‌ത്രേലിയയില്‍ ചേര്‍ന്നു. ജൂലൈ 19ന് മദ്രാസിലെത്തുന്നതിന് വേണ്ടി വിമാന ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. ഈ ടിക്കറ്റ് ഇനി ഒഴിവാക്കണം. ഇത് പോലെ പല അസൗകര്യങ്ങളുമാണ് പുതിയ തീരുമാനം ഉണ്ടാക്കിയിരിക്കുന്നതെന്ന് ഒരു വിദ്യാര്‍ത്ഥി പറഞ്ഞു.