കാണ്‍പൂര്‍: ദളിത് സഹപ്രവര്‍ത്തകനെ ഉപദ്രവിച്ചെന്ന പരാതിയില്‍ കാണ്‍പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിലെ നാലു അധ്യാപകരെ പ്രതി ചേര്‍ത്ത് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്‍ഡ് ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിനു കീഴില്‍ അപകീര്‍ത്തിക്കേസ് ചുമത്തിയാണ് അറസ്റ്റ് എന്ന് പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്തു.
ജനുവരിയില്‍ എയറോ സ്‌പേസ് വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സുബ്രഹ്മണ്യം സദേര്‍ല സ്ഥാപനത്തിനും പട്ടികജാതി കമ്മീഷനും നല്‍കിയ പരാതിയിന്മേലാണ് നടപടി. അധ്യാപകര്‍ക്കെതിരെ പൊലീസ് കേസ് നല്‍കണമെന്ന് കമ്മീഷന്‍ സ്ഥാപനത്തോടാവശ്യപ്പെട്ടെങ്കിലും കുറ്റാരോപിതര്‍ അലഹാബാദ് ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ സമ്പാദിക്കുകയായിരുന്നു. മുതിര്‍ന്ന പ്രൊഫസര്‍മാരായ ഇഷാന്‍ ശര്‍മ്മ, സഞ്ജയ് മിത്താല്‍, രാജീവ് ശേഖര്‍, ചന്ദ്രശേഖര്‍ ഉപാധ്യായ് എന്നിവര്‍ക്കെതിരെയായിരുന്നു പരാതിയെന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ടു ചെയ്തു.
Also Read നോട്ടുനിരോധനം കയ്പ്പുള്ള ഒരു മരുന്നായിരുന്നു; നരേന്ദ്ര മോദി
പ്രതികള്‍ തന്നെ ജാതിപറഞ്ഞ് അധിക്ഷേപിക്കുകയും മാനസിക പീഡിപ്പിച്ചതായും സദേര്‍ല പരാതിയില്‍ പറയുന്നു. “ചുമത്തപ്പെട്ട വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്ക് ഏഴു വര്‍ഷം വരെ തടവു ലഭിക്കാം. പ്രതികളെ ഉടന്‍ അറസ്റ്റു ചെയ്യില്ല. അന്വേഷണം പൂര്‍ത്തിയായ ശേഷം നടപടിയുണ്ടാകും”- കല്യാണ്‍പുര്‍ സര്‍ക്കിള്‍ ഓഫീസര്‍ രാജേഷ് പാണ്ഡെ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.
Also Read സിനിമകളില്‍ അക്രമരംഗങ്ങളുടെ സാധ്യത ഉപയോഗിക്കാന്‍ ഹോളിവുഡ് സിനിമകള്‍ക്ക് കഴിയുന്നില്ല: അനുരാഗ് കശ്യപ്
ഓഗസ്റ്റില്‍ വിരമിച്ച ജഡ്ജായ സഈമുദ്ദീന്‍ സിദ്ധിഖിയുടെ നേതൃത്വത്തില്‍ സ്ഥാപനം നടത്തിയ അന്വഷണത്തില്‍ നാല് അധ്യാപകരും കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രെജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളും മുതിര്‍ന്ന അധ്യാപകരും ഐ.ഐ.ടി കാണ്‍പൂര്‍ ഡയരക്ടര്‍ അഭയ് കരിന്ദകറിന്റെ വസതിക്കു മുന്നില്‍ പ്രതിഷേധിച്ചിരുന്നതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.
Image Credits: Hindustan Times