| Sunday, 31st January 2016, 6:50 pm

വിദ്യാര്‍ത്ഥികള്‍ക്കു മാത്രമേ ഉറങ്ങിക്കിടക്കുന്ന ഈ വ്യവസ്ഥയെ ഉണര്‍ത്താനാവൂ

ഡൂള്‍ന്യൂസ് ഡെസ്‌ക്

രോഹിതിന്റെയും അനികേതിന്റെയും ചിന്തകളിലെ സാമ്യം എനിക്കു കാണാന്‍ കഴിയും. അനികേത് ഒരു കത്തും അവശേഷിപ്പിച്ചിട്ടില്ല. പക്ഷെ അവന്റെ ഡയറിയില്‍ അവിടെയും ഇവിടെയും ചിതറിക്കിടക്കുന്ന വാചകങ്ങളില്‍ നിന്നും കവിതകളില്‍ നിന്നും എനിക്കു തോന്നിയത് അവസാനകാലത്ത് രണ്ടുപേരുടെയും മാനസികാവസ്ഥ സമാനമായിരുന്നു എന്നാണ്.



അനികേതിന് അയാളുടെ വ്യക്തിത്വം നഷ്ടപ്പെട്ടു. “ആരാണ് ഞാന്‍” എന്തുകൊണ്ടാണ് ഇത്തരമൊരു ചോദ്യം അവനെ ബുദ്ധിമുട്ടിക്കുന്നത്? എന്തുകൊണ്ടാണ് ഐ.ഐ.ടിയില്‍ വന്നശേഷം ഗ്രഹങ്ങളും നക്ഷത്രങ്ങളും ആത്മാവും പരമാത്മാവും ഉള്‍പ്പെട്ട മറ്റൊരു ലോകത്തെക്കുറിച്ച് അനികേത് ആശങ്കപ്പെട്ടത്? എവിടെയാണ് അവന്റെ പോസിറ്റീവ് ചിന്തയും സര്‍ഗാത്മക മനസും ചിരിയും നഷ്ടമായതെന്ന് നമുക്കറിയില്ല. ഒരു കാറ്റഗറി സര്‍ട്ടിഫിക്കറ്റുമായി അവനെ ഐ.ഐ.ടി മുംബൈയിലേക്ക് അയച്ചു എന്നതുമാത്രമാണ് ഞങ്ങള്‍ ചെയ്ത തെറ്റ്.


ബോംബെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ്ങില്‍ പഠിച്ച അനികേത് അംബോര്‍ 2014 സെപ്റ്റംബര്‍ 4ന് ആത്മഹത്യ ചെയ്തു. അവന്‍ ഒരു ദളിതനായിരുന്നു. അനികേത് ഐ.ഐ.ടിയില്‍ അനുഭവിച്ച ജാതിവിവേചനങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ രക്ഷിതാക്കള്‍ 10 പേജുള്ള സാക്ഷ്യം ഐ.ഐ.ടി ബോംബെ ഡയറക്ടര്‍ക്ക് നല്‍കിയിരുന്നു. അതിനുശേഷം അനികേതിന്റെ മരണത്തിലേക്കു നയിച്ച സാഹചര്യം പരിശോധിക്കാന്‍ ഒരു അന്വേഷണ കമ്മീഷനെ നിയോഗിച്ചു. എന്നാല്‍ അനികേതിന്റെ ബന്ധുക്കളും സുഹൃത്തുക്കളും നിരന്തരം ആവശ്യപ്പെട്ടിട്ടും ഈ റിപ്പോര്‍ട്ട് പുറത്തുവിടാനോ ഐ.ഐ.ടി. സമൂഹത്തിനു മുമ്പാകെ വെയ്ക്കാനോ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.

ഇപ്പോള്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ മറ്റൊരു ദളിത് വിദ്യാര്‍ഥി (രോഹിത് വെമുല) ആത്മഹത്യ ചെയ്തിരിക്കുകയാണ്. രാജ്യമെമ്പാടുമുളള ക്യാമ്പസുകളില്‍ ഇതിനെതിരെ പ്രതിഷേധം ആഞ്ഞടിക്കുമ്പോള്‍ രോഹിത്തിന്റെ ബന്ധുക്കള്‍ക്ക് ഐക്യദാര്‍ഢ്യവുമായി അനികേതിന്റെ അമ്മയും രംഗത്തുവന്നിരിക്കുകയാണ്.

അനികേതിന്റെ അമ്മ രോഹിത്തിന്റെ ബന്ധുക്കള്‍ക്കെഴുതിയ കത്തിന്റെ പരിഭാഷ

രോഹിത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും

രോഹിത് വെമുലയെഴുതിയ അവസാന കത്ത് വായിച്ചപ്പോള്‍ എനിക്ക് ഏറെ അസ്വസ്ഥത തോന്നി. വലിയൊരു വീര്‍പ്പുമുട്ടല്‍. ശിക്ഷയുടെ പേരില്‍ ഏഴുമാസത്തെ ഫെലോഷിപ്പ് നല്‍കാതിരിക്കുകയും ഹോസ്റ്റലില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. എല്ലാം അവന്റെ ഹൃദയം തകര്‍ത്തിരിക്കും. കത്തില്‍ രോഹിത് ആരെയും കുറ്റപ്പെടുത്തിയിട്ടില്ലെങ്കിലും അതിലേറെ ഹൃദയവേദനകളുണ്ടായിരുന്നു. രോഹിതിന്റെയും അനികേതിന്റെയും ചിന്തകളിലെ സാമ്യം എനിക്കു കാണാന്‍ കഴിയും. അനികേത് ഒരു കത്തും അവശേഷിപ്പിച്ചിട്ടില്ല. പക്ഷെ അവന്റെ ഡയറിയില്‍ അവിടെയും ഇവിടെയും ചിതറിക്കിടക്കുന്ന വാചകങ്ങളില്‍ നിന്നും കവിതകളില്‍ നിന്നും എനിക്കു തോന്നിയത് അവസാനകാലത്ത് രണ്ടുപേരുടെയും മാനസികാവസ്ഥ സമാനമായിരുന്നു എന്നാണ്.

അനികേത് ഗുണനിലവാരത്തെക്കുറിച്ച് പറഞ്ഞിരുന്നു, അവന്‍ ട്രാന്‍സ്‌ജെന്ററുകളുടൈ പോരാട്ടങ്ങളെ പൂര്‍ണമായും പിന്തുണയ്ക്കുകയും ചെയ്തിരുന്നു. അവന് അവന്റെ മാതാപിതാക്കളെക്കുറിച്ച് വലിയ ആശങ്കയായിരുന്നു. ജാതി, സംവരണം, ദൈവം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ അവന്‍ ഏറെ ശ്രമിച്ചിരുന്നു. ഐ.ഐ.ടി പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സമയം മുതല്‍ അവന് അഭിമുഖീകരിക്കേണ്ടിവന്ന വിവേചനത്തിനെതിരെ അവര്‍ പോരാടിക്കൊണ്ടിരിക്കുകയായിരുന്നു.

ശക്തരോടു പൊരുതി ഒരാള്‍ ക്ഷീണിക്കുമ്പോഴാണ് അവന്റെയുള്ളില്‍ ഒരു ശൂന്യതയുണ്ടാവുന്നത്. അതാണ് എന്റെ മകന്റെയും രോഹിത്തിന്റെയും ജീവിതത്തില്‍ കാണാനാവുക. ഒരുപാട് ചിന്തിക്കുന്ന വളരെ സെന്‍സിറ്റീവായ ഏറെ സ്വപ്‌നങ്ങളുള്ള ഒരാളെ സംബന്ധിച്ച് ഇത്തരമൊരവസ്ഥ ഭീതിജനകമാണ്. ഇത്തരം ആളുകള്‍ അവരുടെ പ്രകൃതമനുസരിച്ച് മറ്റുള്ളവരെ കുറ്റപ്പെടുത്താറില്ല. അതേസമയം ഒട്ടും മുമ്പോട്ടു പോകാന്‍ കഴിയാത്ത അവസ്ഥവരുമ്പോള്‍ അവര്‍ക്ക് മുന്നില്‍ വലിയ ശൂന്യതയാണ് അനുഭവപ്പെടുക.

അനികേത് ഒരുപാട് ചിന്തിച്ചത് എന്തുകൊണ്ടാണ്? നമ്മള്‍ എപ്പോഴും കാണുന്നത് അവന്‍ ചിരിക്കുന്നതും പാടുന്നതും മിമിക്രി അവതരിപ്പിക്കുന്നതുമൊക്കെയാണ്. എന്റെ മകന്‍ ചിരിക്കാന്‍ പോലും മറക്കും വിധം എന്തായിരുന്നു ഐ.ഐ.ടിയില്‍ സംഭവിച്ചത്. അവന്‍ മരിച്ചശേഷം ഡോക്ടര്‍ പറഞ്ഞത് അനികേതിന് ഏറെ ആശങ്കയുണ്ടായിരുന്നു എന്നാണ്. ശാസ്ത്രവും ഗണിതവുമായിരുന്നു തുടക്കം മുതല്‍ അവന്റെ ഇഷ്ടവിഷയങ്ങള്‍. പിന്നെ എങ്ങനെയാണ് അവന്‍ ആശയക്കുഴപ്പത്തിലായത്?


ഇക്കാരണം കൊണ്ടാണ് അനികേത് ജാതിയുടെ വേരുകള്‍ തേടാന്‍ തുടങ്ങിയത്. ഈ പ്രമുഖ സ്ഥാപനങ്ങളിലെല്ലാം വേദ മതം, പുസ്തകങ്ങള്‍ അതുപോലുള്ള മറ്റ് അറിവുകളെല്ലാം യാഥാര്‍ത്ഥ്യമായി പരിഗണിക്കുന്നു, അവയ്‌ക്കൊരു ശാസ്ത്രീയ രൂപം നല്‍കുന്നു, അവരുടെ ആശങ്ങള്‍ ഇപ്പോഴും വിദ്യാര്‍ഥികളുടെ തലയില്‍ കുത്തിനിറക്കുന്നു.


ഐ.ഐ.ടിയില്‍ അനികേതിനും ശൂന്യത അനുഭവപ്പെട്ടിട്ടുണ്ടാവും. അവഹേളനങ്ങള്‍ ഒരുപാട് സഹിച്ചിട്ടുണ്ടാവും. നേരിട്ടല്ലാതെ മറ്റൊരു രീതിയില്‍. എല്ലാദിവസം നടക്കുന്ന സംവാദങ്ങളിലും ഉപദേശങ്ങളുടെ രൂപത്തിലുമെല്ലാം അവന്‍ അത് നേരിട്ടിരുന്നു. ചിലപ്പോള്‍ കൂട്ടാളികളില്‍ നിന്ന്. ചിലപ്പോള്‍ ഫാക്വല്‍ട്ടി അംഗങ്ങളില്‍ നിന്ന്.

ഐ.ഐ.ടി മാത്രമല്ല, മറ്റ് പ്രമുഖ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളും ഇതേ രീതിയില്‍ തന്നെയാണ് ചിന്തിക്കുന്നത്. സംവരണം വഴി ഈ സ്ഥാപനങ്ങളിലേക്ക് വന്ന അടുത്ത സുഹൃത്തുക്കളും പറയും, ” നോക്കൂ, നീയും ഞാനും വരുന്നത് സമാനമായ സാമ്പത്തിക പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നാണ്. എന്നിട്ടും നിനക്ക് നിന്റെ ജാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കുന്നു.. സംവരണം തെറ്റാണ്” എന്നിങ്ങനെ.

ഇക്കാരണം കൊണ്ടാണ് അനികേത് ജാതിയുടെ വേരുകള്‍ തേടാന്‍ തുടങ്ങിയത്. ഈ പ്രമുഖ സ്ഥാപനങ്ങളിലെല്ലാം വേദ മതം, പുസ്തകങ്ങള്‍ അതുപോലുള്ള മറ്റ് അറിവുകളെല്ലാം യാഥാര്‍ത്ഥ്യമായി പരിഗണിക്കുന്നു, അവയ്‌ക്കൊരു ശാസ്ത്രീയ രൂപം നല്‍കുന്നു, അവരുടെ ആശങ്ങള്‍ ഇപ്പോഴും വിദ്യാര്‍ഥികളുടെ തലയില്‍ കുത്തിനിറക്കുന്നു.

പക്ഷെ ഒരു വിദ്യാര്‍ഥി ജാതി വിവേചനത്തിന്റെ പേരില്‍ ഒരു പ്രശ്‌നം നേരിടുമ്പോള്‍ സ്ഥാപനത്തില്‍ നിന്നും യാതൊരു പിന്തുണയും ലഭിക്കുന്നില്ല. ഈ പ്രശ്‌നങ്ങള്‍ക്ക് യാതൊരു കൗണ്‍സിലിങ്ങുമില്ല. അതൊരു പ്രശ്‌നമായി പോലും അവര്‍ പരിഗണിക്കുന്നില്ല. പകരം ഒരു വിഭാഗം കുട്ടികള്‍ ഇതെല്ലാം അഭിമുഖീകരിക്കേണ്ടവരാണെന്ന ചിന്ത നടപ്പാക്കുന്നു. സംവരണത്തിലൂടെയുള്ള കടന്നുവരവ് കുറ്റകൃത്യമായി കാണുന്നു.

നിങ്ങള്‍ സംവരണത്തിന്റെ ഗുണഫലം അനുഭവിക്കുന്നുണ്ടെങ്കില്‍ ആളുകളുടെ കുത്തുവാക്കുകളും വിലയിരുത്തലുകളും അഭിമുഖീകരിക്കേണ്ടവരാണ് എന്നതാണ് സവര്‍ണരുടെ മാനസികാവസ്ഥ. അനികേതും മറ്റ് കുട്ടികള്‍ക്കും അനുകമ്പാപൂര്‍ണമായ പരിഗണന ലഭിച്ചിട്ടില്ല. അവരുടെ പ്രശ്‌നങ്ങള്‍ക്ക് കാരണം അക്കാദമിക കഴിവുകളുടെ കുറവും, രക്ഷിതാക്കളില്‍ നിന്നുള്ള സമ്മര്‍ദ്ദവും വലിയ പ്രതീക്ഷകളും ആണെന്ന് വരുത്തി തീര്‍ത്തു. അതുകൊണ്ടുതന്നെ സവര്‍ണര്‍ക്ക് യഥാര്‍ത്ഥ പ്രശ്‌നത്തെ കൈകാര്യം ചെയ്യേണ്ടിവന്നില്ല.


വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിലാണ് ഇനി ആകെ പ്രതീക്ഷയുള്ളത്. ഒരു പക്ഷേ വിദ്യാര്‍ഥികള്‍ക്കുമാത്രമേ ഉറങ്ങിക്കിടക്കുന്ന ഈ വ്യവസ്ഥയെ ഉണര്‍ത്താനാവൂ. രോഹിത്തിന്റെ കുടുംബവും ദളിത് സമൂഹവും അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനയ്ക്ക് അല്പം ആശ്വസം ലഭിക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു.


അനികേതിന് അയാളുടെ വ്യക്തിത്വം നഷ്ടപ്പെട്ടു. “ആരാണ് ഞാന്‍” എന്തുകൊണ്ടാണ് ഇത്തരമൊരു ചോദ്യം അവനെ ബുദ്ധിമുട്ടിക്കുന്നത്? എന്തുകൊണ്ടാണ് ഐ.ഐ.ടിയില്‍ വന്നശേഷം ഗ്രഹങ്ങളും നക്ഷത്രങ്ങളും ആത്മാവും പരമാത്മാവും ഉള്‍പ്പെട്ട മറ്റൊരു ലോകത്തെക്കുറിച്ച് അനികേത് ആശങ്കപ്പെട്ടത്? എവിടെയാണ് അവന്റെ പോസിറ്റീവ് ചിന്തയും സര്‍ഗാത്മക മനസും ചിരിയും നഷ്ടമായതെന്ന് നമുക്കറിയില്ല. ഒരു കാറ്റഗറി സര്‍ട്ടിഫിക്കറ്റുമായി അവനെ ഐ.ഐ.ടി മുംബൈയിലേക്ക് അയച്ചു എന്നതുമാത്രമാണ് ഞങ്ങള്‍ ചെയ്ത തെറ്റ്.

സാധാരണ സ്ഥാപനത്തിലാണ് പഠിച്ചിരുന്നതെങ്കില്‍ അവന്റെ മനസിനെ ക്ഷീണിപ്പിച്ച ഇത്രത്തോളം സംവാദങ്ങളും ഉപദേശങ്ങളും അവന് കേള്‍ക്കേണ്ടി വരില്ലായിരുന്നു. അവന്‍ കഴിവില്ലാത്തവനാണെന്ന തരത്തിലുള്ളത്. കഴിവുള്ള സെന്‍സിബിളായ ഉത്സാഹവാനായ എന്റെ അനികേതില്‍ ആരാണ് അത്തരമൊരു തോന്നലുണ്ടാക്കിയത്?

മാനവവിഭവശേഷി മന്ത്രാലയം പട്ടിക ജാതി കമ്മീഷന്‍ എന്നിവിടങ്ങളിലെ അധികൃതര്‍ക്ക് ഞങ്ങള്‍ അയച്ച കത്തുകള്‍ക്കൊന്നും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഞങ്ങളുടെ അപേക്ഷ മാനിച്ച് ഐ.ഐ.ടി ബോംബെ ഒരു അന്വേഷണ കമ്മീഷനെ നിയോഗിച്ചു. എന്നാല്‍ ഈ സ്ഥാപനത്തിനെതിരെ യാതൊരു കേസുമെടുത്തില്ല. അന്വേഷണ റിപ്പോര്‍ട്ടിനെക്കുറിച്ച് ഞങ്ങളെ ആരും അറിയിച്ചിട്ടുപോലുമില്ല. ഒരു പക്ഷേ ഉത്തരം നല്‍കേണ്ട കാര്യമൊന്നുമില്ലെന്ന് അവര്‍ കരുതിക്കാണും…

വിദ്യാര്‍ഥികളുടെ പ്രതിഷേധത്തിലാണ് ഇനി ആകെ പ്രതീക്ഷയുള്ളത്. ഒരു പക്ഷേ വിദ്യാര്‍ഥികള്‍ക്കുമാത്രമേ ഉറങ്ങിക്കിടക്കുന്ന ഈ വ്യവസ്ഥയെ ഉണര്‍ത്താനാവൂ. രോഹിത്തിന്റെ കുടുംബവും ദളിത് സമൂഹവും അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനയ്ക്ക് അല്പം ആശ്വസം ലഭിക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു.

അനികേതിന്റെ അമ്മ, സുനിത അംബോര്‍

കടപ്പാട്: ദ ന്യൂസ് മിനുട്ട്

മൊഴിമാറ്റം: ജിന്‍സി ബാലകൃഷ്ണന്‍

We use cookies to give you the best possible experience. Learn more