| Monday, 26th October 2015, 2:32 pm

സി.ബി.എസ്.ഇ ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരത്തില്‍ ഐ.ഐ.എസ് ജുബൈല്‍ ജേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജിദ്ദ: സൗദിയില്‍ നടത്തിയ ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരത്തില്‍ ജുബൈല്‍ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജേതാക്കളായി.

സൗദി അറേബ്യയിലെ സി.ബി.എസ്.ഇ അംഗീകൃത സ്‌കൂളുകള്‍ മാറ്റുരച്ച ക്വിസ് മത്സരത്തിന് ഐ.ഐ.എസ്.ജെ ഓഡിറ്റോറിയം സാക്ഷ്യം വഹിച്ചു.

സോണല്‍ തല മത്സരത്തിലെ വിജയികളെയാണ് ഫൈനല്‍ മത്സരത്തിലേക്ക് തിരഞ്ഞെടുത്തത്. പ്രിലിമിനറി എലിമിനേഷന്‍ റൗണ്ടിന് ശേഷമാണ് ഫൈനല്‍ മത്സരം നടന്നത്.

സി.ബി.എസ്.ഇ സ്‌കൂള്‍ അധികൃതരും മറ്റ് വിശിഷ്ടവ്യക്തികളും പരിപാടിയില്‍ സംബന്ധിച്ചു. പാര്‍ട്ടിസിപ്പന്‍സ് ചോയ്‌സ് റൗണ്ട്, ഓഡിയോ റൗണ്ട്, വിഷ്വല്‍ റൗണ്ട്, ബസര്‍ റൗണ്ട്, റാപ്പിഡ് ഫയര്‍ റൗണ്ട് എന്നിവയൊക്കെയായിരുന്നു ക്വിസ് മത്സരത്തിലെ പ്രധാന റൗണ്ടുകള്‍.

ഐ.ഐ.എസ്.ജെ ഓപ്പണ്‍ സ്‌കൂളിലെ ഹെഡ് മാസ്റ്റര്‍ സി.പി ജോയ് ആയിരുന്നു പരിപാടിയിലെ ക്വിസ് മാസ്റ്റര്‍. കറന്റ് അഫയേഴ്‌സ്, സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ആര്‍ട്ട്, ലിറ്ററേച്ചര്‍, ജനറല്‍ നോളജ് എന്നീ വിഭാഗങ്ങളില്‍ നിന്നെല്ലാമുള്ള ചോദ്യങ്ങള്‍ മത്സരത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു

ബുറൈദ ഇന്റര്‍നാഷണല്‍ സ്‌കൂളാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഡ്യൂന്‍സ് ഇന്റര്‍നാഷണല്‍ അല്‍കൊബാര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

We use cookies to give you the best possible experience. Learn more