ന്യൂദല്‍ഹി: മഹാത്മ ഗാന്ധിയെ പാകിസ്താന്റെ രാഷ്ട്രപിതാവെന്ന് വിളിച്ച ബി.ജെ.പി മീഡിയ സെല്‍ മുന്‍ തലവന്‍ അനില്‍ കുമാര്‍ സൗമിത്രക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനില്‍ പ്രൊഫസറായി നിയമനം.
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള രാജ്യത്തെ പ്രധാന മാസ് കമ്മ്യൂണിക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഐ.ഐ.എം.സി.
മഹാത്മഗാന്ധി രാഷ്ട്രത്തിന്റെ പിതാവാണെന്നും എന്നാല്‍ അത് പാകിസ്താന്റേതാണെന്നുമായിരുന്നു സൗമിത്രയുടെ പരാമര്‍ശം.
‘രാജ്യത്തിന് കോടിക്കണക്കിന് പുത്രന്‍മാരുണ്ട്. അതില്‍ ചിലര്‍ ശ്രേഷ്ഠന്‍മാരായിരിക്കും. അല്ലാത്തവരുമുണ്ട്’, സൗമിത്ര ഇങ്ങനെയായിരുന്നു ഫേസ്ബുക്കില്‍ എഴുതിയിരുന്നത്.
പരാമര്‍ശം വിവാദമായതിന് പിന്നാലെ ബി.ജെ.പി ഇയാളെ പുറത്താക്കിയിരുന്നു.
60-ഓളം പേരെ അഭിമുഖം നടത്തിയതില്‍ നിന്നാണ് സൗമിത്രയെ പ്രൊഫസറായി തെരഞ്ഞെടുത്തിരിക്കുന്നത്. ഒക്‌ടോബര്‍ 20ന് ഐ.ഐ.എം.സി അദ്ദേഹത്തിന് ഓഫര്‍ ലെറ്റര്‍ കൈമാറി.
സെപ്റ്റംബര്‍ ആദ്യവാരമായിരുന്നു അഭിമുഖം. അതേസമയം, നിയമനത്തെ കുറിച്ച് പ്രതികരിക്കാന്‍ സൗമിത്ര തയാറായിട്ടില്ല. ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലെന്നായിരുന്നു ഐ.ഐ.എം.സി ഡയരക്ടറുടെ പ്രതികരണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: IIMC’s new prof was sacked by BJP for calling Mahatma ‘father of Pakistan’