Advertisement
Kerala
കോഴിക്കോട് ഐ.ഐ.എമ്മില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 02, 06:40 am
Friday, 2nd April 2021, 12:10 pm

കോഴിക്കോട്: കോഴിക്കോട് ഐ.എം.എം (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍) വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശ് സ്വദേശിനിയാണ് പരാതിക്കാരി. സഹപാഠിക്കെതിരായാണ് ഇരുപത്തിരണ്ടുകാരിയായ വിദ്യാര്‍ത്ഥിനി പരാതി നല്‍കിയിരിക്കുന്നത്.

ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. പ്രതിയായ എം.ബി.എ വിദ്യാര്‍ത്ഥിയും യു.പി സ്വദേശിയാണ്. ഇന്നലെ പുലര്‍ച്ചെ ഹോസ്റ്റിലിന്റെ ടെറസിലിരുന്ന് ഇരുവരും മദ്യപിച്ചിരുന്നു. ഇതിന് ശേഷമാണ് പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്.

സംഭവത്തില്‍ പൊലീസ് കേസെടുത്തു. പ്രതി ഒളിവിലാണെന്നാണ് വിവരം. ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുകയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: IIM Kozhikkode Student Complaint Of Rape