ബെംഗളൂരു: ചെരുപ്പഴിച്ചു വെച്ചും മുദ്രാവാക്യങ്ങള്‍ എഴുതിയ ചാര്‍ട്ടുകളും പേപ്പറുകളും ഗേറ്റിനു പുറത്തുവെച്ചും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍. ബെംഗളൂരു ഐ.ഐ.എമ്മിലെ വിദ്യാര്‍ഥികളാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ വ്യത്യസ്ത രീതിയില്‍ പ്രതിഷേധിച്ചത്.
നിരോധനാജ്ഞയുണ്ടായിരുന്നതിനാല്‍ കാമ്പസ് പരിസരത്ത് പൊലീസുകാരെ വിന്യസിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണു നിരോധനാജ്ഞ ലംഘിക്കാതെയുള്ള പ്രതിഷേധവുമായി ഇവര്‍ രംഗത്തെത്തിയത്.
വിദ്യാര്‍ഥികള്‍ ഓരോരുത്തരായി പുറത്തുവരികയും ചെരുപ്പുകളും പേപ്പറുകളും വെച്ച് മടങ്ങുകയും ചെയ്തു. കൂട്ടം ചേരാത്ത പ്രതിഷേധമായതിനാല്‍ പൊലീസിന് ഇടപെടാനുമായില്ല. അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ പ്രതിഷേധത്തില്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്നലെ വ്യത്യസ്തമായ മറ്റൊരു പ്രതിഷേധം കൂടി ശ്രദ്ധ നേടിയിരുന്നു. കേരളത്തില്‍ നിന്നുള്ള ഒരു പ്രതിശ്രുത വരനും വധുവുമാണ് പ്രതിഷേധം നടത്തിയത്.
സേവ് ദ ഡേറ്റിലാണ് ഇവര്‍ നിലപാട് അറിയിച്ച് മുന്നോട്ട് വന്നത്. അരുണ്‍ ഗോപിയും ആശ ശേഖറുമാണ് ഈ പ്രതിശ്രുത വരനും വധുവും. എന്‍.ആര്‍.സിയും സി.എ.എയും വേണ്ട എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ചുകൊണ്ടാണ് ഇവര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
2020 ജനുവരി 31 നാണ് ഇവരുടെ വിവാഹം. ഫസ്റ്റ് ലുക്ക് ഫോട്ടോഗ്രഫിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.