ലക്‌നൗ: തങ്ങളെ ഭാഗമാക്കാതെയുള്ള എസ്.പി-ബി.എസ്.പി സഖ്യം അപകടം ക്ഷണിച്ചുവരുത്തുമെന്ന് കോണ്‍ഗ്രസ്. ഗുരുതരമായ തെറ്റെന്നായിരുന്നു കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വി സഖ്യത്തെ വിശേഷിച്ചത്.
“ജനവിരുദ്ധമായ ഒരു സര്‍ക്കാരിനെതിരെ പൊരുതാന്‍ എല്ലാ പാര്‍ട്ടികള്‍ക്കും ഉത്തരവാദിത്വമുണ്ട്. അത് ചെയ്യാത്തവരെ ജനം പഴിക്കും”
കോണ്‍ഗ്രസിനെ വില കുറച്ച് കാണുന്നത് ഗുണപരമായിരിക്കില്ലെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന് വ്യക്തമായ അടിത്തറയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: ശബരിമല യുവതി പ്രവേശനം; സെക്രട്ടറിയേറ്റ് വളയലും ഉപേക്ഷിച്ച് ബി.ജെ.പി
അതേസമയം വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിലെ എസ്.പി- ബി.എസ്.പി സഖ്യം സംബന്ധിച്ച പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. 2014 ല്‍ ഭൂരിപക്ഷം സീറ്റും നേടിയ ബി.ജെ.പിയെ എന്തുവില കൊടുത്തും പരാജയപ്പെടുത്തുക എന്നതാണ് സഖ്യത്തിന്റെ ലക്ഷ്യം. ബി.എസ്.പി നേതാവ് മായാവതിയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും നടത്തുന്ന സംയുക്ത വാര്‍ത്താസമ്മേളനത്തിലാകും പ്രഖ്യാപനം.
37 വീതം സീറ്റുകളില്‍ എസ്.പിയും ബി.എസ്.പിയും മത്സരിക്കുമെന്നതാണ് നിലവിലെ തീരുമാനം. ഈ മാസം ആദ്യം നടന്ന ചര്‍ച്ചയില്‍ ഇരുപാര്‍ട്ടികളും സീറ്റ് സംബന്ധിച്ച ധാരണയില്‍ എത്തിയിരുന്നു. ഒഴിച്ചിട്ടിരിക്കുന്ന ആറ് സീറ്റില്‍ സഖ്യത്തിന് ഒപ്പം ചേരാനിടയുള്ള നിഷാദ് പാര്‍ട്ടിയും ആര്‍.എല്‍.ഡിയും മത്സരിച്ചേക്കും.
ALSO READ: മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ കേരളം ബി.ജെ.പി ഭരിക്കും: അമിത് ഷാ
കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും മണ്ഡലമായ റായ്ബറേലിയിലും അമേഠിയിലും എസ്.പി-ബി.എസ്.പി സഖ്യം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്നാണ് റിപ്പോര്‍ട്ട്.
WATCH THIS VIDEO: