പൊലീസ് ആസ്ഥാനത്ത് ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുമെന്ന് വെല്ലുവിളിച്ച ഐ.ജി സുരേഷ് രാജ് പുരോഹിത് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്
Daily News
പൊലീസ് ആസ്ഥാനത്ത് ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുമെന്ന് വെല്ലുവിളിച്ച ഐ.ജി സുരേഷ് രാജ് പുരോഹിത് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd January 2017, 10:25 am

sureshraj purohit

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് ആര്‍.എസ്.എസ് അജണ്ട നടപ്പാക്കുമെന്നും തടയാമെങ്കില്‍ തടയൂവെന്നും വെല്ലുവിളിച്ച പൊലീസ് ആസ്ഥാനത്തെ ഐ.ജി സുരേഷ് രാജ് പുരോഹിത് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്.

അര്‍ദ്ധ സൈനിക വിഭാഗമായ സശാസ്ത്ര സീമാബല്ലില്‍ ഐജിയായി പുരോഹിതിനെ നിയമിച്ചുകൊണ്ടുളള ഉത്തരവ് ഇന്നലെ  ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിന് ലഭിച്ചു. ഇന്തോ- നേപ്പാള്‍ അതിര്‍ത്തിയുടെ സുരക്ഷാച്ചുമതലയുള്ള ഉദ്യോഗസ്ഥനായാണ് സുരേഷ് രാജിന്റെ നിയമനം.

പൊലീസ് വകുപ്പില്‍ അടുത്തിടെ അഴിച്ചുപണി നടത്തിയിരുന്നെങ്കിലും സുരേഷ് രാജ് പുരോഹിതിനെ മാത്രം മാറ്റിയിരുന്നില്ല. എന്നാല്‍ ഇന്നലെയാണ് കേ്ന്ദ്രഡെപ്യൂട്ടേഷനില്‍ നിയമിച്ചതായി ഉത്തരവ് വന്നത്.


പോലീസ് ആസ്ഥാനത്ത് ആര്‍. എസ്.എസ് അജണ്ട നടപ്പാക്കുമെന്നും തടയാമെങ്കില്‍ തടയൂ എന്നും വെല്ലുവിളിച്ച ഐ.ജി സുരേഷ് രാജ് പുരോഹിതിന്റെ നടപടി നേരത്തെ വലിയ വിവാദമായിരുന്നു, പൊലീസ് ആസ്ഥാനത്ത് നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെ പരസ്യ നിലപാടെടുത്ത  ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയായിരുന്നു അന്ന് സുരേഷ് രാജ് പുരോഹിതിന്റെ വെല്ലുവിളി.

ഇതിന് മുന്‍പ് തൃശൂര്‍ പൊലീസ് അക്കാദമിയിലെ അപ്രഖ്യാപിത ബീഫ് നിരോധന വിവാദത്തെ തുടര്‍ന്ന് രാജ് പുരോഹിതിന് സ്ഥലംമാറ്റം ലഭിക്കുകയും ചെയ്തിരുന്നു.

രണ്ട് വര്‍ഷത്തോളം കാന്റീനില്‍ ബീഫ് വിഭവങ്ങള്‍ വിളമ്പാന്‍ പുരോഹിത് അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇദ്ദേഹത്തെ സ്ഥലംമാറ്റിയതോടെയാണ് അക്കാദമിയിലെ ബീഫ് നിരോധനം നീങ്ങിയത്.

സംഘപരിവാറുമായി അടുത്ത ബന്ധം സുരേഷ് രാജിനുണ്ടെന്നാരോപിച്ച് ഇടതു പൊലീസ് സംഘടനകള്‍ രംഗത്തുവന്നതും വിവാദമായിരുന്നു. സംഘപരിവാര്‍ താത്പര്യപ്രകാരം പുരോഹിത് സി.ഐമാരുടെ സ്ഥലംമാറ്റത്തില്‍ ഇടപെട്ടതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

തൃശൂര്‍ പൊലീസ് അക്കാദമിയിലെ അപ്രഖ്യാപിത ബീഫ് നിരോധന വിവാദത്തെ തുടര്‍ന്നും പ്രായപൂര്‍ത്തിയാവാത്ത മകനെക്കൊണ്ട് വാഹനം ഓടിപ്പിച്ചതിനെയും തുടര്‍ന്നാണ്  രാജ് പുരോഹിതിനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റിയിരുന്നത്.
ന്നത്.