| Wednesday, 5th April 2017, 1:08 pm

മിണ്ടിപ്പോകരുത്; പേരൂര്‍ക്കട ആശുപത്രിക്ക് മുന്നില്‍ പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ച യുവജന സംഘടനകളോട് ഐ.ജി മനോജ് എബ്രഹാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പേരൂര്‍ക്കട: പൊലീസ് മര്‍ദ്ദനത്തിന് ഇരയായ ജിഷ്ണുവിന്റെ അമ്മ മഹിജയെ കാണാന്‍ ആശുപത്രിയില്‍ എത്തിയ ഐ.ജി മനോജ് എബ്രഹാമിനെതിരെ പ്രതിഷേധവുമായി എത്തിയ യുവജനസംഘടന പ്രവര്‍ത്തകരോട് കയര്‍ത്ത് ഐ.ജി മനോജ് എബ്രഹാം.

ഐ.ജിയെ ആശുപത്രി കവാടത്തിന് മുന്നില്‍ തടഞ്ഞ പ്രവര്‍ത്തകരോട് കണ്ണുരുട്ടി കൈ ചുണ്ടില്‍ വെച്ചുകൊണ്ടായിരുന്നു മിണ്ടിപ്പോകരുത് എന്നഐജിയുടെ ആക്രോശം. പ്രവര്‍ത്തകര്‍ക്ക് നേരെ കയര്‍ത്ത മനോജ് എബ്രഹാം വളരെ രോഷാകുലനായാണ് അവരോട് പ്രതികരിച്ചത്. പ്രവര്‍ത്തകരെ പിടിച്ച് പിന്നോട്ട് തള്ളാന്‍ ശ്രമിക്കുകയും കൈചൂണ്ടി ആക്രോശിക്കുകയുമായിരുന്നു ഇദ്ദേഹം. കെ.എസ്.യു ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകളായിരുന്നു പ്രതിഷേധവുമായി എത്തിയത്.

പോലീസിന്റെ നടപടി നിയമപരമായിട്ടാണെന്നും പൊലീസ് ആസ്ഥാനത്തേക്ക് ജാഥ അനുവദിക്കില്ലെന്നും എന്നാല്‍ ഡി.ജി.പിയെ ഏത് സമയത്തും ആര്‍ക്കും കാണാമെന്നും അദ്ദേഹം പറഞ്ഞു.


Dont Miss സര്‍ക്കാരിനെ നാണം കെടുത്താന്‍ ഇറങ്ങിയിരിക്കുകയാണോ; ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ ഫോണില്‍ ചീത്ത വിളിച്ച് വി.എസ് 


ജിഷ്ണുവിന്റെ മരണത്തില്‍ ഏതെങ്കിലും അറസ്റ്റ് ഇതുവരെയുണ്ടായോ എന്ന മാധ്യമപ്രവര്‍ത്തകരുട ചോദ്യത്തിന് അത് തന്റെ അധികാരപരിധിയിലല്ലെന്നും ഡി.ജി.പി അല്‍പസമയത്തിനകം ആശുപത്രിയിലെത്തുമ്പോള്‍ അദ്ദേഹത്തോട് ചോദിക്കാമെന്നുമായിരുന്നു ഐജിയുടെ മറുപടി.

ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം മര്‍ദ്ദിച്ചെന്ന ആരോപണത്തില്‍ കഴമ്പുണ്ടെങ്കില്‍ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ആരും കസ്റ്റഡിയിലില്ല. എല്ലാവരേയും വിട്ടയച്ചു. ആരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

We use cookies to give you the best possible experience. Learn more