| Thursday, 8th June 2017, 12:45 pm

'രക്തസാക്ഷി' കുടുംബങ്ങളോടൊപ്പം ഇഫ്താര്‍ വിരുന്നൊരുക്കി എസ്.ഐ.ഒ; പങ്കെടുത്തത് നജീബിന്റെയും അഖ്‌ലാക്കിന്റെയും പെഹ്‌ലു ഖാന്റെയും കുടുംബം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് സംഘപരിവാറിന്റെ അക്രമണത്തില്‍ രക്തസാക്ഷികളായവരുടെയും കാണാതായ ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബിന്റെയും കുടുംബത്തെ പങ്കെടുപ്പിച്ച് എസ്.ഐ.ഒ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.


Also read ‘ഇത് കേരള സ്റ്റൈല്‍’; കശാപ്പ് നിരോധനത്തിനെതിരെയുള്ള പോരാട്ടം നിയമസഭാ കാന്റീനില്‍ നിന്ന് ബീഫ് കഴിച്ച് ആരംഭിച്ച എം.എല്‍.എമാര്‍


തലമുറയായി ഫാം നടത്തിവരുന്ന ക്ഷീര കര്‍ഷകരാണ് അസ്മത്ത് ഖാന്റെ കുടുംബം. പക്ഷേ ഇപ്പോള്‍ അതിന് മാറ്റം വന്നിരിക്കുന്നതായി അസ്മത്ത് ഖാന്‍ പറയുന്നു. “ഞാന്‍ ഇപ്പോള്‍ അത് പൂര്‍ണ്ണമായും ഉപേക്ഷിച്ച് കൃഷിയിലേക്ക് മാറിയിരിക്കുകയാണ്. ജീവിതം ആണ് ഏറ്റവും പ്രധാനപ്പെട്ടത്.” 26 കാരനായ അസ്മത്ത് ഖാന്‍ പറയുന്നു. പശുക്കടത്ത് ആരോപിച്ച് കഴിഞ്ഞ ഏപ്രില്‍ 1 നു അല്‍വാറില്‍ വെച്ചായിരുന്നു ഗോ രക്ഷാ ദള്‍ പ്രവര്‍ത്തകര്‍ അസ്മത്ത് ഖാനെ മര്‍ദ്ദിച്ചിരുന്നത്.

ഗോ രക്ഷാ ദള്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ സ്വന്തം പിതാവിനെ നഷ്ടപ്പെട്ട ഇര്‍ഷാദിന് പറയാനുണ്ടായതും സമാനമായ അഭിപ്രായമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കന്നുകാലി കശാപ്പ് നിരോധനം പ്രഖ്യാപിച്ച സാഹചര്യത്തില്‍ തങ്ങളുടെ കയ്യിലുള്ള പ്രായമേറിയ കന്നുകാലികളെയെല്ലാം സര്‍ക്കാര്‍ വാങ്ങണമെന്ന് ഇര്‍ഷാദ് പറഞ്ഞു. “സര്‍ക്കാര്‍ അവയെ വാങ്ങി ഗോ ശാലകളില്‍ സംരക്ഷിക്കട്ടെ. ആ രീതിയില്‍ നമുക്ക് കുറച്ച് പണം സമ്പാദിക്കനും കഴിയും. പോത്തുകളെ പോലും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോകാന്‍ ഭയമാണ്” പെഹ്ലു ഖാന്റെ മകന്‍ ഇര്‍ഷാദ് പറഞ്ഞു.


Dont miss  കോഹ്‌ലിയെ ഞങ്ങള്‍ക്ക് തന്നിട്ട് പാക് ടീമിനെ നിങ്ങള്‍ എടുത്തോളൂ: പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകയുടെ ട്വീറ്റിനെ ട്രോളി ആരാധകര്‍


സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്.ഐ.ഒ) നേതൃത്വത്തിലായിരുന്നു ദല്‍ഹി ജാമിയാ നഗറില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. നോമ്പ് തുറയോടൊപ്പം തങ്ങള്‍ നേരിടുന്ന ദുരനുഭവങ്ങള്‍ കൂടിയാണ് ചടങ്ങില്‍ കുടുംബം പങ്കുവെച്ചത്. തങ്ങള്‍ സ്വയം സുരക്ഷിതത്വം തീര്‍ക്കേണ്ടതുണ്ട്. തെരുവുകളിലേക്കിറങ്ങുന്നത് നമ്മള്‍ തുടരുക തന്നെ വേണം. ഞാന്‍ പല നേതാക്കള്‍ക്ക് കത്തെഴതുകയും പലരെയും കാണുകയും ചെയ്തു. പക്ഷേ കുറ്റാരോപിതരായ ഒരാളെ പോലും അറ്‌സറ്റ് ചെയ്തിട്ടില്ല.” നജീബിന്റെ ഉമ്മ നഫീസ് പറഞ്ഞു.

We use cookies to give you the best possible experience. Learn more