| Tuesday, 11th May 2021, 2:10 pm

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു; പപ്പു യാദവ് അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പട്‌ന: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന്റെ പേരില്‍ ജന്‍ അധികാര്‍ നേതാവും മുന്‍ എം.പിയുമായ പപ്പു യാദവിനെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്.

സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വീടിനു പുറത്തിറങ്ങുകയും ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തതിനാണ് പപ്പു യാദവിനെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍ താന്‍ കഷ്ടപ്പെടുന്ന ജനങ്ങളെ സഹായിക്കാനായാണ് പുറത്തിറങ്ങിയതെന്നാണ് യാദവ് പറഞ്ഞത്.

‘കൊവിഡ് കാലത്ത് ജനങ്ങളെ സഹായിക്കുകയെന്നത് വലിയ തെറ്റാണെങ്കില്‍ എന്നെ ക്രിമിനല്‍ ആയി മുദ്രകുത്തിക്കോളൂ. എന്നാല്‍ അന്ത്യം വരെ ഞാന്‍ പാവപ്പെട്ടവരെ സഹായിക്കുക തന്നെ ചെയ്യും’, എന്നായിരുന്നു അറസ്റ്റിന് മുമ്പ് പപ്പു യാദവ് ട്വീറ്റ് ചെയ്തത്.

എന്നാല്‍ ചില രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് തന്നെ അറസ്റ്റ് ചെയതതെന്നാണ് പപ്പു യാദവിന്റെ ആരോപണം. ലോക്ക്ഡൗണ്‍ അതിനു മറയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ബീഹാറില്‍ ഇപ്പോള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 15 വരെയാണ് ലോക്ക്ഡൗണ്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Pappu Yadav Arrested For Violating Covid Rules

We use cookies to give you the best possible experience. Learn more