അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ ആറുമുതല്‍; ഡെലിഗേറ്റ് പാസിന്റെ നിരക്ക് കുറച്ചു
Kerala News
അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ ആറുമുതല്‍; ഡെലിഗേറ്റ് പാസിന്റെ നിരക്ക് കുറച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th November 2019, 11:07 pm

തിരുവനന്തപുരം: ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബര്‍ ആറ് മുതല്‍ 13 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കും. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഫീസ് ഈ വര്‍ഷം 1000 രൂപയാക്കി കുറച്ചിട്ടുണ്ട്.

2000 രൂപയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ഫീസ്. ഡിസംബര്‍ ആറിന് വൈകീട്ട് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനാവും.

ഓഫ്‌ലൈന്‍ രജിസ്‌ട്രേഷന്‍ നവംബര്‍ എട്ടിനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നവംബര്‍ പത്തിനും ആരംഭിക്കും. ആകെ 10,000 പാസുകളാണ് ചലച്ചിത്ര അക്കാദമി വിതരണം ചെയ്യുക.

അതില്‍ നാല് മേഖലാകേന്ദ്രങ്ങള്‍ക്കും 250 വീതവും തിരുവനന്തപുരത്ത് 500 ഉം ഉള്‍പ്പെടെ 1500 പേര്‍ക്ക് ഓഫ്‌ലൈനായി ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. ബാക്കിയുള്ള 8500 പ്രതിനിധികള്‍ക്ക് ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആദ്യത്തെ രണ്ടു ദിവസം വിദ്യാര്‍ഥികള്‍ക്കു മാത്രമായിരിക്കും രജിസ്‌ട്രേഷന്‍. 12 മുതല്‍ പൊതുവിഭാഗത്തിനായുള്ള രജിസ്‌ട്രേഷന്‍ തുടങ്ങും.

നവംബര്‍ 25നുശേഷം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 1500 രൂപയായിരിക്കും ഡെലിഗേറ്റ് ഫീസ്. വിദ്യാര്‍ഥികള്‍ക്ക് ഇത് യഥാക്രമം 500 ഉം 750 ഉം ആയിരിക്കും.

ചലച്ചിത്ര അക്കാദമിയുടെ കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം എന്നീവിടങ്ങളിലെ മേഖലാകേന്ദ്രങ്ങളിലും തിരുവനന്തപുരത്ത് ടാഗോര്‍ തിയേറ്ററിലും ഓഫ് ലൈന്‍ രജിസ്‌ട്രേഷന് സൗകര്യമുണ്ടായിരിക്കും. ഓഫ് ലൈന്‍ രജിസ്‌ട്രേഷനില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നടി ശാരദയാണ് ഉദ്ഘാടനച്ചടങ്ങിലെ മുഖ്യാതിഥി. ‘മൂന്നാംലോക സിനിമ’യെന്ന ചലച്ചിത്രപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളികളിലൊരാളായ അര്‍ജന്റീനിയന്‍ സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസിനാണ് ഇത്തവണ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സമ്മാനിക്കുന്നത്.

കാക്കഞ്ചേരിക്കാരുടെ സമരവീര്യത്തിന് മുന്നില്‍ മുട്ടുമടക്കി മലബാര്‍ ഗോള്‍ഡ്

#malabargold #kakkanchery #kinfratechnoparkകാക്കഞ്ചേരിക്കാരുടെ സമരവീര്യത്തിന് മുന്നില്‍ മുട്ടുമടക്കി മലബാര്‍ ഗോള്‍ഡ്; ആഭരണനിര്‍മാണശാല മാറ്റും

Posted by DoolNews on Wednesday, 6 November 2019