തിരുവനന്തപുരം: 2018 ഡിസംബര്‍ ഏഴ് മുതല്‍ 13 വരെ നടക്കുന്ന 23-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന് അപേക്ഷിക്കാവുന്ന തീയതി നവംബര്‍ 30 വരെ നീട്ടി. https://registration.iffk.in/ എന്ന വെബ്‌സൈറ്റിലാണ് ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്.
അനുവദിച്ച ക്വാട്ട കഴിഞ്ഞിരുന്നെങ്കിലും വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള അഭ്യര്‍ത്ഥനമാനിച്ച് സമയം നീട്ടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഫ്‌ലൈനായും രജിസ്റ്ററര്‍ ചെയ്യാന്‍ അവസരമുണ്ട്.
ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ മേളയ്‌ക്കെത്തുന്നവര്‍ കൊണഅടുപോകേണ്ടതാണ്. മുന്‍വര്‍ഷങ്ങളില്‍ മേളയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ /രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പര്‍ / ഇ-മെയില്‍ വിലാസം ഇവയില്‍ ഏതെങ്കിലുമൊന്ന് നല്‍കിയാല്‍ മതിയാകും.
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ ആഘോഷപരിപാടികള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി ചലച്ചിത്ര മേളയുള്‍പ്പെടെയുള്ളവ നടത്തേണ്ടതില്ലെന്ന തീരുമാനം സര്‍ക്കാര്‍ അദ്യം കൈക്കൊണ്ടിരുന്നു. എന്നാല്‍ വിവിധ കോണുകളില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് അനുമതി ലഭിച്ചിരുന്നത്.
മൂന്നരക്കോടി അടിസ്ഥാന ബജറ്റില്‍ ചെലവുകള്‍ ഒതുക്കാനായിരുന്നു ധാരണ. ലൈഫ് ടൈം അച്ചീവ്‌മെന്റ് ഇത്തവണ ഉണ്ടാവില്ല. 10 ലക്ഷമാണ് ഇതിന്റെ തുക.
ഇത്തവണ ഏഷ്യന്‍ സിനിമകള്‍ക്കായിരിക്കും പ്രാധാന്യം. സിനിമയും അണിയറപ്രവര്‍ത്തകരെയും എത്തിക്കുന്നതിനുള്ള ചെലവ് കുറയ്ക്കാനാണിത്.
ജേതാവിന്റെ യാത്ര, താമസ, അനുബന്ധ ചെലവുകള്‍ ഉള്‍പ്പെടെ 20 ലക്ഷത്തോളം രൂപ ലാഭിക്കാം. ലോക സിനിമ, കോംപറ്റീഷന്‍, ഇന്ത്യന്‍ സിനിമ, മലയാള സിനിമ എന്നീ പാക്കേജുകള്‍ മാത്രമാണ് ഇത്തവണ ഉണ്ടാവുക. വിദേശ ചലച്ചിത്രപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അതിഥികളെ കുറയ്ക്കും. ഉദ്ഘാടന,സമാപന ചടങ്ങുകളിലെ ആഘോഷം ഉണ്ടാവുകയില്ല, പ്രധാന കാറ്റഗറികള്‍ക്ക് മാത്രമേ പുരസ്‌കാരം ഉണ്ടാവുകയുള്ളൂവെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.