[]18ാം രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വെള്ളിയാഴ്ച തിരശീല വീഴും. 64 രാജ്യങ്ങളില്‍ നിന്നും 211 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.16 വിഭാഗങ്ങളിലായിരുന്നു ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത്.
മറ്റൊരു പ്രത്യേകതയായി പറയേണ്ടത് മത്സര വിഭാഗത്തിലെ ഇന്ത്യന്‍ സിനിമകളായിരുന്നു. മലയാള സിനിമകളില്‍ കളിയച്ഛനും 101 ചോദ്യങ്ങളും ഏറെ പ്രശംസ നേടുകയും ചെയ്തു.
ലോകസിനിമാ വിഭാഗത്തില്‍. റോക്കറ്റ്, സ്റ്റില്‍ ലൈഫ്, ക്ലോസ്ഡ് കര്‍ട്ടന്‍, സിന്ദാഭാഗ്, ടെലിവിഷന്‍, മിസിങ് പിക്ച്ചര്‍ തുടങ്ങി എടുത്തു പറയേണ്ട നിരവധി ചിത്രങ്ങളുണ്ടായിരുന്നു.
ടോപ് ആംഗിളില്‍ പ്രദര്‍ശിപ്പിച്ച ഏഴ് ഇന്ത്യന്‍ സിനിമകളില്‍ പലതും പുതിയ സംവിധായകരുടെ കഴിവ് തെളിയിക്കുന്നവയായിരുന്നു.
കേരളത്തില്‍ നിരവധി ആരാധകരുള്ള കിം കി ഡുക്കിനെ ആദ്യമായി ഇവിടെ എത്തിക്കാന്‍ കഴിഞ്ഞതും ഇത്തവണത്തെ മേളയുടെ വലിയ നേട്ടമാണ്.
നൈജീരിയന്‍ ഫോക്കസിലും സ്ട്രീറ്റ് ഫിലിം മേക്കിങ് മേക്കിങ് ഫ്രം ലാറ്റിന്‍ അമരിക്ക വിഭാഗത്തിലും പ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ പോന്ന ഒട്ടേറെ സിനിമകള്‍ പ്രദര്‍ശിപ്പിച്ചു.
സാമുറായി പാരമ്പര്യവും സൗന്ദര്യവും വ്യക്തമാക്കി ഈ വിഭാഗത്തിലെ ചിത്രങ്ങള്‍. തകേഷി മൈക്കിന്റെ ജാപ്പനീസ് സിനിമകള്‍, കാര്‍ലോസ് സോറയുടെയും മാര്‍ക്കോ ബൊലോഷ്യയുടെയും ചിത്രങ്ങള്‍,ഹാറോണ്‍ ഫാറോക്കിയുടെ മാസ്റ്റര്‍ പീസുകള്‍, ക്ലയര്‍ ഡെന്നിസിന്റെ സൈക്കിക്ക് ത്രില്ലര്‍ തുടങ്ങിയവ മേളയിലെ പ്രേക്ഷകരുടെ ശ്രദ്ധ നേടി.
ജനകീയ സംരംഭമായ കന്നഡ ചിത്രം ലൂസിയ പ്രേക്ഷകര്‍ക്കിഷ്ടമായി. ഡ്യൂ ഡ്രോപ്പ് എന്ന പെണ്‍കുട്ടികളുടെ കടത്തിനെ കുറിച്ചു സംവദിച്ച ഹിന്ദി ചിത്രം ആനുകാലിക സംഭവങ്ങള്‍ കാട്ടിത്തന്നു.