പാലക്കാട്: 25ാമത് ഐ.എഫ്.എഫ്.കെയില്‍ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഏഷ്യന്‍ ചിത്രമായി മറാത്തി മൂവിയായ സ്ഥല്‍പുരാണ്‍ തെരഞ്ഞെടുക്കപ്പെട്ടു. ചുരുളിക്ക് പ്രത്യേക ജൂറി പുരസ്‌ക്കാരത്തിനും അര്‍ഹമായി.
സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ആയിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ അധ്യക്ഷനായി. ബീനാ പോള്‍ ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
അക്കാദമി നിര്‍വാഹകസമിതി അംഗങ്ങളായ സിബി മലയില്‍, വി.കെ. ജോസഫ്, സെക്രട്ടറി അജോയ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
മികച്ച പുതുമുഖ സംവിധായകനുള്ള രജത ചകോരം പുരസ്‌ക്കാരം അല്‍ഹാത്രു ടെല്‍മാകോ തരാഫ് എന്ന സംവിധായകനാണ്. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌ക്കാരം.
ലിമോഹാഗ് ജെര്‍മിയ മോസേസെ സംവിധാനം ചെയ്ത This is Not a Burriar its a Resurrection ആണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം പുരസ്‌ക്കാരം സ്വന്തമാക്കിയത്.
പ്രേക്ഷകരുടെ വോട്ടില്‍ മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരിയെ തെരഞ്ഞെടുത്തു. ആന്‍ഡ്രോയിഡ് കുഞ്ഞപ്പനാണ് മികച്ച മലയാള ചലച്ചിത്രം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: IFFK 2021 Lijo Jose Pellissery and Churuli get Award; Android Kunjappan Best Malayalam Movie