തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേള ഫെബ്രുവരി 10 മുതല്‍ നടത്താന്‍ തീരുമാനമായി. നാല് മേഖലകളിലായിട്ടാണ് പ്രത്യേക സാഹചര്യത്തില്‍ മേള നടക്കുക. തിരുവനന്തപുരം, പാലക്കാട്, തലശ്ശേരി, എറണാകുളം എന്നിവിടങ്ങളിലായിരിക്കും മേള നടക്കുക.
ഒരോ മേഖലയിലും അഞ്ച് തിയേറ്ററുകളിലായിരിക്കും പ്രദര്‍ശനം നടക്കുക. 48 മണിക്കൂറിനുള്ളില്‍ ലഭിച്ച കൊവിഡ് ടെസ്റ്റ് ഫലം ഉണ്ടെങ്കില്‍ മാത്രമേ ഐ.എഫ്.എഫ്.കെ രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കുകയുള്ളു.
ഒരു തിയേറ്ററില്‍ ഒരു ദിവസം നാല് ചിത്രങ്ങളായിരിക്കും കാണിക്കുക. അഞ്ച് ദിവസമായിരിക്കും ഒരോ മേഖലയിലും പ്രദര്‍ശനം ഉണ്ടാവുക. തിരുവന്തപുരത്ത് ഫെബ്രുവരി പത്ത് മുതലും, എറണാകുളത്ത് ഫെബ്രുവരി 17നും തലശ്ശേരി ഫെബ്രുവരി 23 നുമായിരിക്കും പ്രദര്‍ശനം. പാലക്കാട് മാര്‍ച്ച് 1നും പ്രദര്‍ശനം ആരംഭിക്കും.
200 പേര്‍ക്കാണ് ഒരു സമയത്ത് തിയേറ്ററുകളില്‍ പ്രവേശനം ഉണ്ടാവുകയുള്ളു. ഒരോ പ്രദേശത്ത് നിന്നുള്ളവര്‍ക്കും അതാത് മേഖലകളില്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുകയുള്ളു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക