| Thursday, 24th December 2020, 5:45 pm

IFFK മത്സരവിഭാഗത്തില്‍ ജയരാജിന്റെ ഹാസ്യവും ലിജോയുടെ ചുരുളിയും; സി.യു സൂണടക്കം ആറ് സിനിമകള്‍ മലയാളം സിനിമ ഇന്ന് വിഭാഗത്തില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്കുള്ള മലയാള ചിത്രങ്ങള്‍ തെരഞ്ഞെടുത്തു. ജയരാജ് സംവിധാനം ചെയ്ത ഹാസ്യം. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി എന്നിവയാണ് മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത മലയാള ചിത്രങ്ങള്‍.

മത്സരവിഭാത്തിലേക്ക് ഇന്ത്യന്‍ സിനിമയില്‍ നിന്ന് മോഹിത് പ്രിയദര്‍ശി സംവിധാനം ചെയ്ത ഹിന്ദി ചിത്രം കോസ, അക്ഷയ് ഇന്ദിക്കല്‍ സംവിധാനം ചെയ്ത മറാത്തി ചിത്രം സ്ഥല്‍ പുരാണ്‍ എന്നിവയും തെരഞ്ഞെടുക്കപ്പെട്ടു.

ഫെബ്രുവരി 12 മുതല്‍ 19 വരെയാണ് ഈ വര്‍ഷത്തെ ഐ.എഫ്.എഫ്.കെ അരങ്ങേറുന്നത്.

ആറ് സിനിമകള്‍ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. കെ.പി കുമാരന്‍ സംവിധാനം ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയില്‍, മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത സീയു സൂണ്‍, ഡോണ്‍ പാലത്തറയുടെ സന്തോഷത്തിന്റെ ഒന്നാം രഹസ്യം. ഖാലിദ് റഹ്മാന്റെ ലവ്, വിപിന്‍ ആറ്റ്‌ലിയുടെ മ്യൂസിക്കല്‍ ചെയര്‍, ജിതിന്‍ ഐസക് തോമസിന്റെ അറ്റെന്‍ഷന്‍ പ്‌ളീസ് എന്നിവയാണ് തെരഞ്ഞെടുത്ത ചിത്രങ്ങള്‍.

സംവിധായകന്‍ മോഹന്‍ ചെയര്‍മാനും എസ്.കുമാര്‍, പ്രദീപ് നായര്‍, പീയ നായര്‍, ഫാദര്‍ ബെന്നി ബെനഡിക്ട് എന്നിവരടങ്ങിയ സമിതിയാണ് മലയാള ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: IFFK 2020 :Director Jayaraj’s Hasyam and Lijo jose pellisery’s Churuli in IFFK competition; Six films including CU Soon are in the Malayalam Cinema Today category

We use cookies to give you the best possible experience. Learn more