[]തിരുവനന്തപുരം: കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള ഈ മാസം ആറിന് ആരംഭിക്കും. 58 രാജ്യങ്ങളില്‍ നിന്നായി 83 ചിത്രങ്ങളാണ് ഇത്തവണ മേളയ്ക്ക് എത്തുന്നത്.
കിംകി ഡുക്കിന്റെ മോബിയാസ്, ജാഫര്‍ പനാഹിയുടെ ക്ലോസ്ഡ് കര്‍ട്ടണ്‍, അമത് എസ്‌കലാന്റയുടെ ഹേലി” എന്നിവയുള്‍പ്പെടുന്ന ചിത്രങ്ങളാണ് പ്രദര്‍ശനത്തെയിരിക്കുന്നത്.
ഡിസംബര്‍ ആറിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചടങ്ങിന് തിരിതെളിയിക്കും. നടി ശബാന ആസ്മിയാണ് മുഖ്യാതിഥി. സാംസ്‌കാരിക മന്ത്രി കെ.സി ജോസഫ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രത്യേക കലാപരിപാടികളും ഉദ്ഘാടന ദിവസം നടക്കും. ഇസ്രായേലി സംവിധായകന്‍ അമോസ് ഗിതായിയുടെ “അന അറേബ്യ”യാണ് ഉദ്ഘാടന ചിത്രം.
തോമസ് വിന്റര്‍ ബര്‍ഗിന്റെ “ദി ഹണ്ട്”, “ദി ജര്‍മന്‍ ഡോക്ടര്‍”, കിങ് മോര്‍ഡന്റ് സംവിധാനം ചെയ്ത ഓസ്‌ട്രേലിയന്‍ ചിത്രം, എന്നിവയും പ്രദര്‍ശനത്തിനുണ്ട്.