ഗോവ: മീടു കാമ്പയിന്‍ പ്രശസ്തി ലക്ഷ്യം വെച്ചുള്ളതാണെന്ന് ഐ.എഫ്.എഫ്.ഐ നോണ്‍ ഫീച്ചര്‍ വിഭാഗം ജൂറി ചെയര്‍മാന്‍ വിനോദ് ഗണത്ര. ഈ കാമ്പയിന്‍ കാലക്രമേണ മാഞ്ഞുപോകുമെന്നും വിനോദ് ഗണത്ര പറഞ്ഞു.
മീടു കാമ്പയിന്‍ എല്ലാ കാലത്തും നിലനില്‍ക്കില്ലെന്നും ആധികാരികമായത് മാത്രമേ നിലനില്‍ക്കുകയുള്ളുവെന്നും വിനോദ് പറഞ്ഞു. സത്യസന്ധമല്ലാത്തതെല്ലാം അപ്രത്യക്ഷമാകുമെന്നും വിനോദ് ഗണത്ര അഭിപ്രായപ്പെട്ടു.
നേരത്തെ നടന്‍ മോഹന്‍ലാലും സമാനമായ അഭിപ്രായം പറഞ്ഞിരുന്നു. മീടൂ കാമ്പയിന്‍ ഒരു പ്രസ്ഥാനമല്ലെന്നും ചിലര്‍ അത് ഫാഷനായി കാണുകയാണെന്നുമായിരുന്നു മോഹന്‍ലാലിന്റെ പ്രസ്താവന. മി ടൂ കൊണ്ട് മലയാള സിനിമയ്ക്ക് യാതൊരു കുഴപ്പവുമുണ്ടാവില്ലെന്നും ഇത്തരം പുതിയ നീക്കങ്ങള്‍ എല്ലായിടത്തും ഉണ്ടാകുന്നുണ്ട്, കുറച്ചു കാലം നിലനില്‍ക്കും, പിന്നെ അത് ഇല്ലാതാകുമെന്നാണ് കരുതുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
Also Read യുട്യൂബ് ട്രെന്റായി വിജയ്‌ദേവര്‍കൊണ്ടയുടെ സംഗീത ആല്‍ബം; മെയില്‍ വേര്‍ഷന്‍ കൂടി വേണമെന്ന് ആരാധകര്‍, വീഡിയോ
അതേസമയം മോഹന്‍ലാലിന്റെ പ്രസ്താവനയ്ക്ക് എതിരെ നടി രേവതി രംഗത്തെത്തിയിരുന്നു. ഇത്തരക്കാരെ എങ്ങനെയാണ് പറഞ്ഞ് മനസിലാക്കേണ്ടതെന്നായിരുന്നു രേവതിയുടെ പ്രതികരണം. മോഹന്‍ലാലിന്റെ പേര് പരാമര്‍ശിക്കാതെയാണ് ട്വിറ്ററിലൂടെ രേവതി മറുപടി നല്‍കിയത്.
“മീ ടൂ മൂവ്മെന്റ് ഒരു ഫാഷനാണെന്നാണ് പ്രമുഖ നടന്‍ പറഞ്ഞത്. ഇവരെയൊക്കെ എങ്ങനെ പറഞ്ഞ് മനസിലാക്കും. അഞ്ജലി മേനോന്‍ പറഞ്ഞതുപോലെ ചൊവ്വയില്‍ നിന്ന് വന്നവര്‍ക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല. എന്ത് കൊണ്ടാണ് അത് തുറന്ന് പറയേണ്ടി വരുന്നതെന്നും ആ തുറന്ന് പറച്ചില്‍ എന്ത് മാറ്റമാണ് കൊണ്ടുവരുന്നതെന്നും അറിയില്ല,” എന്നുമായിരുന്നു രേവതിയുടെ മറുപടി.
DoolNews Video