| Saturday, 19th December 2020, 2:44 pm

IFFI ഇന്ത്യന്‍ പനോരമ പ്രഖ്യാപിച്ചു; ട്രാന്‍സും കപ്പേളയുമടക്കം മലയാളത്തില്‍ നിന്ന് ആറ് സിനിമകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗോവ: ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള ഇന്ത്യന്‍ പനോരമ ചിത്രങ്ങള്‍ പ്രഖ്യാപിച്ചു. 51ാമത് ഐ.എഫ്.എഫ്.ഐക്കെയിലെ ഇന്ത്യന്‍ പനോരമയില്‍ 23 കഥാചിത്രങ്ങളും (ഫീച്ചര്‍ സിനിമകള്‍) 20 കഥേതര ചിത്രങ്ങളുമാണ് (നോണ്‍ ഫീച്ചര്‍) പ്രഖ്യാപിച്ചത്.

മലയാളത്തില്‍ നിന്ന അഞ്ച് ഫീച്ചര്‍ ചിത്രങ്ങളും ഒരു നോണ്‍ ഫീച്ചര്‍ ചിത്രവുമടക്കം ആറ് ചിത്രങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്. മുഹമ്മദ് മുസ്തഫയുടെ ‘കപ്പേള’, സിദ്ദിഖ് പരവൂരിന്റെ ‘താഹിറ’, അന്‍വര്‍ റഷീദിന്റെ ‘ട്രാന്‍സ്’, നിസാം ബഷീറിന്റെ ‘കെട്ട്യോളാണ് എന്റെ മാലാഖ’, പ്രദീപ് കാളിപുറയത്തിന്റെ ‘സേഫ്’, എന്നിവയാണ് ഫീച്ചര്‍ വിഭാഗത്തില്‍ നിന്നുള്ള ചിത്രങ്ങള്‍.

ശരണ്‍ വേണുഗോപാലിന്റെ ‘ഒരു പാതിരാസ്വപ്നം പോലെ’ ആണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ സിനിമ. ഇതില്‍ കപ്പേള മുഖ്യധാര സിനിമാ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. തമിഴില്‍ നിന്ന് വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരന്‍, അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത് നായകനായ നിതേഷ് തിവാരിയുടെ ‘ചിച്ചോരെ’യും ഇതേവിഭാഗത്തില്‍ ഇടംപിടിച്ചു.

ജയറാമിനെ നായകനാക്കി വിജീഷ് മണി ഒരുക്കിയ സംസ്‌കൃതഭാഷാ ചിത്രം ‘നമോ’യും പനോരമയില്‍ ഉണ്ട്. മലയാളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ചിത്രങ്ങള്‍ പനോരമയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.

2021 ജനുവരി 16 മുതല്‍ ജനുവരി 24 വരെയാണ് 51ാമത് ഐ.എഫ്.എഫ്.ഐ അരങ്ങേറുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: IFFI Indian Panorama announces; Six films from Malayalam including Trance and Kappela

We use cookies to give you the best possible experience. Learn more