ലക്‌നൗ: മോഷണം ഒരു കുറ്റമാണോ? അല്ലെന്നാണ് യു.പിയിലെ പൊതുമരാമത്ത് മന്ത്രിയുടെ അഭിപ്രായം. അതുമാത്രമല്ല അല്പസ്വല്പം മോഷണമൊക്കെയാവാമെന്നുമാണ് ഇദ്ദേഹം പറയുന്നത്.
കഴിഞ്ഞ ദിവസം ഇറ്റോവയില്‍ നടന്ന ജില്ലാതല ഉദ്യോഗസ്ഥയോഗത്തിലാണ് മന്ത്രി ശിവപാല്‍ യാദവ് വിവാദ പ്രസ്താവന നടത്തിയത്. []
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാണ് മന്ത്രി ഇത്തരമൊരു ഉപദേശം നല്‍കിയത്. നന്നായി അദ്ധ്വാനിക്കണം. അല്പം മോഷണമാവാം എന്നാല്‍ അത് ജനങ്ങളെ കൊള്ളയടിക്കുന്നത് ആകരുതെന്നാണ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അമ്മാവന്‍കൂടിയായ ശിവപാല്‍ യാദവിന്റെ ഉപദേശം.
മന്ത്രിയുടെ ഉപദേശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സംഭവം വിവാദമായതോടെ താന്‍ പി.ഡബ്ല്യു.ഡി ഓഫീസര്‍മാരോട് നന്നായി അധ്വാനിക്കണമെന്നും ജോലിയില്‍ ചെറിയ വിട്ടുവീഴ്ചകള്‍ ചെയ്യുന്നതില്‍ തെറ്റില്ല. എന്നാണ് ഉദ്ദേശിച്ചതെന്നും മന്ത്രി പറഞ്ഞു.
ഉപദേശം ഉദ്യോഗസ്ഥര്‍ക്ക് അഴിമതി നടത്താനുള്ള അനുമതി നല്‍കുന്നതാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇനി മന്ത്രിയുടെ ഉപദേശം ശിരസാവഹിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെല്ലാം മോഷണം ഒരു കലയാക്കുമോയെന്ന് കാത്തിരുന്ന് കാണാം.