എന്‍.ജി.ഒയ്ക്ക് വേണ്ടി ഹാജരായ ധനേഷ് ഇഷ്ധന്‍ കൈയ്യേറ്റങ്ങള്‍ പൂര്‍ണ്ണമായി ഒഴിപ്പിക്കാന്‍ സര്‍ക്കാരിന് ഉത്തവ് നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോഴായിരുന്നു താങ്കള്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടുണ്ടോ എന്ന് കോടതി ചോദിച്ചത്.
ന്യൂദല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാത്തവര്‍ക്ക് സര്‍ക്കാരിനെ കുറ്റം പറയാനുള്ള അവകാശമില്ലെന്ന് സുപ്രീം കോടതി. കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചിഫ് ജസ്റ്റിസ് കേഹാര്‍ അധ്യക്ഷനായ ബെഞ്ച് വോട്ടവകാശത്തെ കുറിച്ചുള്ള പരാമര്‍ശം നടത്തിയത്.
Also read ട്രോളി ട്രോളി വീരു ഗാഗുലിയെയും വെറുതെ വിട്ടില്ല: ദാദയക്ക് സെവാഗ് കൊടുത്ത പണി കാണണ്ടേ..
രാജ്യത്തെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വോയ്‌സ് ഓഫ് ഇന്ത്യ എന്ന എന്‍.ജി.ഒ ആയിരുന്നു സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. എന്‍.ജി.ഒയ്ക്ക് വേണ്ടി ഹാജരായ ധനേഷ് ഇഷ്ധന്‍ കൈയ്യേറ്റങ്ങള്‍ പൂര്‍ണ്ണമായി ഒഴിപ്പിക്കാന്‍ സര്‍ക്കാരിന് ഉത്തവ് നല്‍കണമെന്ന് ആവശ്യപ്പെട്ടപ്പോഴായിരുന്നു താങ്കള്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ടുണ്ടോ എന്ന് കോടതി ചോദിച്ചത്. താന്‍ ഇതുവരെ വോട്ട് ചെയ്തിട്ടില്ലെന്ന് ഇഷ്ധാന്‍ മറുപടിയും നല്‍കി.
മറുപടി പറഞ്ഞയുടന്‍ ജസ്റ്റിസ്മാരായ എന്‍.വി രമണ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ ഇടപെട്ട് കൊണ്ടാണ് വോട്ട് ചെയ്യാത്തയാള്‍ക്ക് കോടതിയെ വിമര്‍ശിക്കാന്‍ അധികാരമില്ലെന്ന് പറഞ്ഞത്. കൈയ്യേറ്റം ഒഴിപ്പിക്കുന്ന കാര്യത്തില്‍ ദല്‍ഹിയില്‍ ഇരുന്നു കൊണ്ട് കോടതിക്ക് ഒന്നും ചെയ്യാനാവില്ലെന്നും കൈയ്യേറ്റങ്ങളുള്ള സംസ്ഥാനങ്ങളിലെ ഹൈക്കോടതികളെ സമാപിക്കണമെന്നും കോടതി ഹര്‍ജിക്കാരനോട് നിര്‍ദ്ദേശിച്ചു.
ഇക്കാര്യത്തില്‍ ഹര്‍ജിക്കാരന്‍ ഹൈക്കോടതികളെ സമീപിക്കുന്നില്ലായെങ്കില്‍ വെറും പ്രശസ്തിക്കുവേണ്ടിയാണ് കോടതിയെ സമീപിക്കുന്നതെന്ന് കരുതേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. കൈയ്യേറ്റങ്ങള്‍ പൂര്‍ണ്ണമായും നീക്കണമെന്ന് കോടതിയ്ക്ക് ഉത്തരവിടാനാകില്ലെന്നും അത്തരത്തില്‍ ഉത്തരവിട്ടാല്‍ ഹര്‍ജികളും കോടതിയലക്ഷ്യ കേസുകളും കൂടുതലായി വരുമെന്നും കോടതി നിരീക്ഷിച്ചു.