ലാഹോര്‍: ആരാധകര്‍ക്ക് ഇഷ്ടമില്ലെങ്കില്‍ ക്രിക്കറ്റ് മൈതാനത്തില്‍ ഡാന്‍സ് കളിക്കില്ലെന്ന് പാകിസ്ഥാന്‍ ബൗളര്‍ ഹസന്‍ അലി. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ വിക്കറ്റ് നേടിയപ്പോള്‍ ഹസന്‍ അലി ചെറുതായി ചുവടുവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇനി ഡാന്‍സ് കളിക്കില്ലെന്ന പ്രതിജ്ഞയുമായി താരം രംഗത്തെത്തിയിരിക്കുന്നത്.
ഇസ്‌ലാമാബാദ് യുണൈറ്റഡിനെതിരായ മത്സരത്തിനിടെയായിരുന്നു ഹസന്‍ അലിയുടെ പ്രകടനം. എന്നാല്‍ അത്തരം പ്രകടനങ്ങള്‍ ആരാധകര്‍ക്ക് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ തുടരില്ലെന്നാണ് അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
Also Read: ‘നക്ഷത്രസമൂഹത്തില്‍ ഉള്ളത് പൂജ്യം നക്ഷത്രമോ?’; ശാസ്ത്രവാര്‍ത്തയില്‍ മണ്ടത്തരമെഴുതി മനോരമ
” ഞാന്‍ ആ നിമിഷം ആഘോഷിക്കുകയായിരുന്നു. ഞാന്‍ ഒരു കായികതാരമാണ്. ഡാന്‍സറല്ല. ഏതെങ്കിലും ഒരു ആരാധകന് എന്റെ ഡാന്‍സ് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അത് ഇനി ചെയ്യില്ല.”
പി.എസ്.എല്ലില്‍ പെഷവാര്‍ സാല്‍മിയുടെ താരമായ ഹസന്‍ ഒമ്പത് കളിയില്‍ നിന്ന് 12 വിക്കറ്റാണ് നേടിയത്. വിന്‍ഡീസിനെതിരെ തുടങ്ങാനിരിക്കുന്ന ടി-20 ടീമിലും ഹസന്‍ ഇടംനേടിയിട്ടുണ്ട്.