നിങ്ങള്‍ക്ക് മുതലക്കണ്ണീരിനെക്കുറിച്ച് അറിയില്ലെങ്കില്‍, ദാ ഇവിടെ കാണാം; മോദിയുടെ വീഡിയോ പങ്കുവെച്ച് ഭൂഷണ്‍
national news
നിങ്ങള്‍ക്ക് മുതലക്കണ്ണീരിനെക്കുറിച്ച് അറിയില്ലെങ്കില്‍, ദാ ഇവിടെ കാണാം; മോദിയുടെ വീഡിയോ പങ്കുവെച്ച് ഭൂഷണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st May 2021, 5:24 pm

 

ന്യൂദല്‍ഹി: വെര്‍ച്വല്‍ യോഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ‘ വികാരഭരിതമായ’ പ്രസംഗത്തെ പരിഹസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

നിങ്ങള്‍ക്ക് മുതലക്കണ്ണീരിനെക്കുറിച്ച് അറിയില്ലെങ്കില്‍, നിങ്ങള്‍ക്കത് ഇവിടെ കാണാം എന്നാണ് പ്രധാനമന്ത്രിയുടെ പ്രസംഗം പങ്കുവെച്ചുകൊണ്ട് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്.

ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു കൊവിഡ് മരണങ്ങളെക്കുറിച്ച് പറഞ്ഞ് മോദി വിതുമ്പിയതെന്നാണ് റിപ്പോര്‍ട്ട്.

കൊവിഡ് രോഗബാധയെ തുടര്‍ന്ന് നിരവധി മരണങ്ങളാണ് രാജ്യത്ത് ഉണ്ടായതെന്നു പറഞ്ഞ പ്രധാനമന്ത്രി യോഗത്തിനിടെ വികാരഭരിതനാവുകയായിരുന്നു.

ബ്ലാക്ക് ഫംഗസിനെതിരെ മുന്‍കരുതല്‍ വേണമെന്നും ബ്ലാക്ക് ഫംഗസ് രാജ്യത്തിന് ഒരു പുതിയ വെല്ലുവിളിയാണെന്നും ജനങ്ങള്‍ കരുതിയിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

കൊവിഡിനെതിരായ പോരാട്ടത്തിന് പ്രതിരോധം വാക്‌സിനേഷനാണെന്നും അതിനെ ഒരു ജനകീയ പോരാട്ടമാക്കി മാറ്റണമെന്നും മോദി പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: If you didn’t know about crocodile tears, you can see them here! Prahant Bushan Mocks Modi