| Saturday, 19th December 2020, 6:24 pm

പറ്റുന്നില്ലെങ്കില്‍ ഇറങ്ങിപ്പോകണം ജീ; യോഗിയോട് സിസോദിയ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാന്‍ യോഗിയ്ക്ക് കഴിയുന്നില്ലെങ്കില്‍ രാജിവെക്കണമെന്ന് സിസോദിയ പറഞ്ഞു.

‘ഈ ഒഴിവുകഴിവുകളൊന്നും ഇനിയും നടക്കില്ല യോഗിജീ. ഉത്തര്‍പ്രദേശില്‍ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാന്‍ നിങ്ങള്‍ക്കാവുന്നില്ലെങ്കില്‍ അത് നിങ്ങളുടെ കഴിവുകേടാണ്. ജനങ്ങള്‍ എന്തുപിഴച്ചു? പറ്റുന്നില്ലെങ്കില്‍ ഇറങ്ങിപ്പോകണം’, സിസോദിയ പറഞ്ഞു.

കഴിവുള്ളവരെ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. സിസോദിയയുടെ ട്വീറ്റിന് പിന്നാലെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും യോഗിയ്‌ക്കെതിരെ രംഗത്തെത്തി.

നല്ല സര്‍ക്കാരുകള്‍ ഒഴിവുകഴിവുകള്‍ പറയില്ലെന്നും നമ്മുടെ സര്‍ക്കാര്‍ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സിസോദിയ യു.പിയിലെ സ്‌കൂളുകള്‍ കണ്ടിട്ട് അഭിപ്രായം പറഞ്ഞാല്‍ മതിയെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

2022 ലെ യു.പി തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്നറിയിച്ചതോടെയാണ് ഇരുസംസ്ഥാനത്തേയും മന്ത്രിമാര്‍ തമ്മില്‍ വാക്‌പോര് തുടങ്ങിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: If you cannot provide a good education to children, quit: Sisodia to Yogi Adithyanath

We use cookies to give you the best possible experience. Learn more