ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാന്‍ യോഗിയ്ക്ക് കഴിയുന്നില്ലെങ്കില്‍ രാജിവെക്കണമെന്ന് സിസോദിയ പറഞ്ഞു.
‘ഈ ഒഴിവുകഴിവുകളൊന്നും ഇനിയും നടക്കില്ല യോഗിജീ. ഉത്തര്‍പ്രദേശില്‍ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കാന്‍ നിങ്ങള്‍ക്കാവുന്നില്ലെങ്കില്‍ അത് നിങ്ങളുടെ കഴിവുകേടാണ്. ജനങ്ങള്‍ എന്തുപിഴച്ചു? പറ്റുന്നില്ലെങ്കില്‍ ഇറങ്ങിപ്പോകണം’, സിസോദിയ പറഞ്ഞു.
കഴിവുള്ളവരെ തെരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. സിസോദിയയുടെ ട്വീറ്റിന് പിന്നാലെ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും യോഗിയ്‌ക്കെതിരെ രംഗത്തെത്തി.
നല്ല സര്‍ക്കാരുകള്‍ ഒഴിവുകഴിവുകള്‍ പറയില്ലെന്നും നമ്മുടെ സര്‍ക്കാര്‍ കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.