| Sunday, 26th March 2023, 7:25 pm

രാഹുല്‍ ഗാന്ധിക്ക് സംഭവിച്ചത് പിണറായി വിജയനെതിരെ ആയിരുന്നെങ്കില്‍ യു.ഡി.എഫ് അണികള്‍ പായസം വെച്ച് ആഘോഷിച്ചേനേ: വി.കെ. സനോജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്ക് സംഭവിച്ചത് പിണറായി വിജയനോ മറ്റേതെങ്കിലും കമ്യൂണിസ്റ്റ് നേതാവിനെതിരെയോ ആയിരുന്നെങ്കില്‍ തെരുവ് തോറും യു.ഡി.എഫ് അണികള്‍ പായസം വെച്ച് ആഘോഷിച്ചേനേയെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. രാഹുല്‍ ഗാന്ധിയെയും സോണിയാ ഗാന്ധിയെയും ഇ.ഡി ചോദ്യം ചെയ്തപ്പോള്‍ ഇ.ഡിക്കെതിരെ നിലപാട് സ്വീകരിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

ആര്‍.എസ്.എസ് തിരക്കഥയ്ക്ക് അനുസരിച്ച് വേഷം കെട്ടുന്ന ഗവര്‍ണറുടെയും സ്വപ്ന സുരേഷിന്റേയും വാക്കുകള്‍ കേട്ട് മുഖ്യമന്ത്രിക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുമെതിരെ കലാപം നടത്തിയവരാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെന്നും അദ്ദേഹം പറഞ്ഞു.

‘കെ.ടി ജലീലിന്റെ മൊഴിയെടുക്കാന്‍ ഇ.ഡി വിളിപ്പിച്ചപ്പോള്‍ ജലീലിനെതിരെ തെരുവില്‍ സമരം നടത്തിയവരാണ് യൂത്ത് കോണ്‍ഗ്രസുകാര്‍. രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തപ്പോള്‍ അതേ യൂത്ത് കോണ്‍ഗ്രസുകാര്‍ ഇ.ഡിക്കെതിരെ സമരം നടത്തി.

ആര്‍.എസ്.എസ് തിരക്കഥയ്ക്ക് അനുസരിച്ച് വേഷം കെട്ടുന്ന ഗവര്‍ണറുടെയും സ്വപ്ന സുരേഷിന്റേയും വാക്കുകള്‍ കേട്ട് മുഖ്യമന്ത്രിക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുമെതിരെ കലാപം നടത്തിയവരാണ് കോണ്‍ഗ്രസ് പാര്‍ട്ടി. അതേ കോണ്‍ഗ്രസിന്റെ നേതാവിനെ ബി.ജെ.പി അയോഗ്യനാക്കിയപ്പോള്‍ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും പിന്തുണ നല്‍കുന്നു,’ അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസുകാരുടെ പൊളിറ്റിക്കല്‍ ജീനല്ല കമ്യൂണിസ്റ്റുകാര്‍ക്കെന്നും ഈ രാഷ്ട്രീയ സാക്ഷരത കോണ്‍ഗ്രസിന് കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കേരളത്തില്‍ വന്ന് ഇ.ഡി എന്താ പിണറായി വിജയനെ അറസ്റ്റ് ചെയ്യാത്തത് എന്ന് ചോദിച്ച ആളാണ് രാഹുല്‍ ഗാന്ധി, ആ രാഹുല്‍ ഗാന്ധിയെയും സോണിയ ഗാന്ധിയെയും ഇ.ഡി ചോദ്യം ചെയ്തപ്പോള്‍ അവരെ പിന്തുണച്ച് ഇ.ഡിക്കെതിരെ നിലപാട് സ്വീകരിച്ചയാളാണ് പിണറായി വിജയന്‍.

കെ.ടി ജലീലിന്റെ മൊഴിയെടുക്കാന്‍ ഇ.ഡി വിളിപ്പിച്ചപ്പോള്‍ ജലീലിനെതിരെ തെരുവില്‍ സമരം നടത്തിയവരാണ് യൂത്ത് കോണ്‍ഗ്രസുകാര്‍, രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തപ്പോള്‍ അതേ യൂത്ത് കോണ്‍ഗ്രസുകാര്‍ ഇ.ഡിക്കെതിരെ സമരം നടത്തി.

ആര്‍.എസ്.എസ് തിരക്കഥയ്ക്ക് അനുസരിച്ച് വേഷം കെട്ടുന്ന ഗവര്‍ണറുടേയും സ്വപ്ന സുരേഷിന്റേയും വാക്കുകള്‍ കേട്ട് മുഖ്യമന്ത്രിക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുമെതിരെ കലാപം നടത്തിയവരാണ് കോണ്‍ഗ്രസ് പാര്‍ട്ടി. അതേ കോണ്‍ഗ്രസിന്റെ നേതാവിനെ ബി.ജെ.പി അയോഗ്യനാക്കിയപ്പോള്‍ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും പിന്തുണ നല്‍കുന്നു.

വയനാട്ടിലെ ദേശാഭിമാനി ഓഫീസ് അടിച്ച് തകര്‍ത്തവരാണ് കോണ്‍ഗ്രസുകാര്‍, അതേ ദേശാഭിമാനി ഇന്ന് മറ്റേത് പത്രങ്ങളെക്കാള്‍ രാഷ്ട്രീയ ഉത്തരവാദിത്തത്തോടെ രാഹുല്‍ ഗാന്ധിയെ പിന്തുണക്കുന്നു.

രാഹുലിന് ഇന്ന് സംഭവിച്ചത് പിണറായി വിജയനോ മറ്റേതെങ്കിലും കമ്യൂണിസ്റ്റ് നേതാവിനെതിരേയോ ആയിരുന്നെങ്കില്‍ തെരുവ് തെരുവ് തോറും യു.ഡി.എഫ് അണികള്‍ പായസം വച്ച് ആഘോഷിച്ചേനെ. എന്നാല്‍ അതേ തെരുവില്‍ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് സമരത്തിനിറങ്ങുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി നിലപാട് പറയുന്നു.

കോണ്‍ഗ്രസക്കാരുടെ പൊളിറ്റിക്കല്‍ ജീനല്ല കമ്യൂണിസ്റ്റുകാര്‍ക്ക്. ഈ രാഷ്ട്രീയ സാക്ഷരത സുധാകരന്റെയും സതീശന്റെയും അടിമ ഫാന്‍സ് കുട്ടികള്‍ക്ക് ലോകത്തൊരു കടയില്‍ നിന്നും വാങ്ങാനും കിട്ടില്ല.

വി.കെ സനോജ്

content highlight: If what happened to Rahul Gandhi was against Pinarayi Vijayan, UDF ranks would have celebrated with stew: V.K. Sanoj

We use cookies to give you the best possible experience. Learn more