കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായി ഗൗരി ലങ്കേഷിന്റെ രക്തസാക്ഷിദിനത്തില്‍ രാജ്യമെമ്പാടുമുള്ള അഞ്ഞൂറിലേറെ വനിതാസംഘടനകള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ഭരണഘടനാ സംരക്ഷണ കൂട്ടായ്മ ഇന്ന് (സെപ്റ്റംബര്‍ അഞ്ച്, ശനിയാഴ്ച )വൈകീട്ട് അഞ്ചരയ്ക്ക് കേരളത്തിലും നടക്കും.
സംസ്ഥാന ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ‘If we do not rise – Kerala’ എന്ന ഫേസ്ബുക്ക് പേജിലൂടെ നടക്കുന്ന പരിപാടി സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണാണ് ഉദ്ഘാടനം ചെയ്യുന്നത്.
രാജ്യത്തെ അഞ്ഞൂറിലധികം വരുന്ന വനിതാ സംഘടനകള്‍, മനുഷ്യാവകാശ സംഘടനകള്‍, എല്‍.ജി.ബി.ടി കമ്മ്യൂണിറ്റികള്‍, ട്രേഡ് യൂണിയനുകള്‍ തുടങ്ങിയ സംഘടനകളുടെ കൂട്ടായ്മയാണ് If we do not rise
എഴുത്തുകാരായ ജെ.ദേവിക, ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ.പി.സതീദേവി, ഷബ്‌നം ഹഷ്മി, കെ.അജിത (അന്വേഷി), പ്രൊഫ.ഒ.ജി.ഒലീന, ടി. രാധാമണി, രൂപ്‌സിത ഘോഷ്, അഡ്വ.പി. വസന്തം, അപര്‍ണ്ണ, സണ്ണി കപിക്കാട്, ഡോ. അജിത് കുമാര്‍.ജി, ഡോ. വി.പി.പി. മുസ്തഫ, ആര്യ രാജേന്ദ്രന്‍, ദീപ്‌സിത ധര്‍, വിജി പെണ്‍കൂട്ട് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.
ഭരണഘടനയുടെ ആമുഖവായന, ഓണ്‍ലൈന്‍ ചിത്രരചന, കവിത-ഗാനാലാപനം തുടങ്ങിയ പരിപാടികള്‍ അരങ്ങേറും. എഴുത്തുകാര്‍, കലാകാരന്മാര്‍, സാമൂഹ്യ-സാംസ്‌കാരിക നേതാക്കള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവരടക്കം വിവിധ മേഖലകളിലുള്ളവര്‍ ഭരണഘടനാ സംരക്ഷണ കൂട്ടായ്മയില്‍ പങ്കെടുക്കും.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlight; If we do not rise, women’s organizations programme on Gauri Lankesh Day