| Monday, 21st November 2016, 12:44 am

വിജയ് മല്യയുടെ ലോണ്‍ എഴുതി തള്ളാമെങ്കില്‍ മകന്റെ ചികിത്സയ്ക്ക് ഞാനെടുത്ത ഒന്നരലക്ഷവും എഴുതിതള്ളണം: ബാങ്കിന് തൊഴിലാളിയുടെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

“മല്യയുടെ ലോണ്‍ എഴുതി തള്ളിയ “നല്ല തീരുമാനത്തെ” അഭിനന്ദിച്ച് ഞാന്‍ ബാങ്കിന് കത്തയച്ചിട്ടുണ്ട്. അതുപോലെ എന്റെ ലോണും എഴുതി തള്ളാന്‍ ഞാന്‍ എസ്.ബി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. “


മുംബൈ: വിജയ് മല്യയുടേതുള്‍പ്പെടെയുള്ള കോടികളുടെ കിട്ടാക്കടം എഴുതി തള്ളിയ എസ്.ബി.ഐയ്ക്ക് നാഷിക്കിലെ ശുചീകരണ തൊഴിലാളിയായ ഭരൗ സൊനാവെയ്‌നിന്റെ കത്ത്. വിജയ് മല്യയുടെ ലോണ്‍ എഴുതി തള്ളിയതുപോലെതാനെടുത്ത ഒന്നരലക്ഷം രൂപയുടെ ലോണും എഴുതി തള്ളണമെന്നാവശ്യപ്പെട്ടാണ് ഇദ്ദേഹം ബാങ്കിന് കത്തു നല്‍കിയിരിക്കുന്നത്.


Also Read: ശബരിമല ക്ഷേത്രത്തിന്റെ പേര് ദേവസ്വം ബോര്‍ഡ് മാറ്റി


“മല്യയുടെ ലോണ്‍ എഴുതി തള്ളിയ അതേ രീതിയില്‍ എന്റെ ലോണും തളളണമെന്നാവശ്യപ്പെട്ട് എസ്.ബി.ഐയ്ക്ക് കത്തയച്ചിട്ടുണ്ട്.” അദ്ദേഹം പറയുന്നു.

“മല്യയുടെ ലോണ്‍ എഴുതി തള്ളിയ “നല്ല തീരുമാനത്തെ” അഭിനന്ദിച്ച് ഞാന്‍ ബാങ്കിന് കത്തയച്ചിട്ടുണ്ട്. അതുപോലെ എന്റെ ലോണും എഴുതി തള്ളാന്‍ ഞാന്‍ എസ്.ബി.ഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ” അദ്ദേഹം വ്യക്തമാക്കി.


Don”t Miss: മകന്‍ എന്ത് തെറ്റ് ചെയ്തു; മലപ്പുറത്ത് കൊല ചെയ്യപ്പെട്ട ഫൈസലിന്റെ അമ്മ മീനാക്ഷി ചോദിക്കുന്നു


“മകന്റെ ചികിത്സയ്ക്കുവേണ്ടിയാണ് ഞാനീ ലോണെടുത്തത്.” എന്നും അദ്ദേഹം പറഞ്ഞു.

ബാങ്കുമാനേജര്‍  ഇതുവരെ കത്തിനു മറുപടിയൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കള്ളപ്പണക്കാര്‍ക്കെതിരായ യുദ്ധമെന്നു പറഞ്ഞ് നോട്ടുകള്‍ അസാധുവാക്കി ജനങ്ങളെ നെട്ടോട്ടമോടിക്കുമ്പോള്‍ മറുവശത്ത് വിജയ് മല്യ അടക്കമുള്ള സമ്പന്നരുടെ കോടികള്‍ ബാങ്കുകള്‍ എഴുതി തള്ളിയത് വലിയ വിവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. 7016 കോടി രൂപയാണ് എസ്.ബി.ഐ ഇത്തരത്തില്‍ എഴുതി തള്ളാന്‍ തീരുമാനിച്ചിരിക്കുന്നത്.

63 പേരുടെ കടം പൂര്‍ണമായി എഴുതി തള്ളുകയും ചെയ്തിരുന്നു. 1201 കോടിയുമായി വിജയ് മല്യയുടെ കിങ്ഫിഷറാണ് ഏറ്റവുമധികം പണം തിരിച്ചുനല്‍കാനുള്ളത്. എസ്.ബി.ഐ അടക്കം 17 ബാങ്കുകളിലായി 6963 കോടി രൂപ നല്‍കാനുള്ളതുകൊണ്ടാണ് മല്യ ഇന്ത്യയില്‍ നിന്നും മുങ്ങിയത്.

We use cookies to give you the best possible experience. Learn more