തിരുവനന്തപുരം: യു.പി.എ അധികാരത്തിലെത്തിയാല്‍ ശബരിമലയില്‍ ആചാരസംരക്ഷണത്തിനായി നിയമനിര്‍മ്മാണം ആവശ്യപ്പെടുമെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. സംസ്ഥാനത്തെ ക്രമസമാധാനനില നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തന്ത്രിയെ രാക്ഷസന്‍ എന്നുവിളിച്ചത് സുധാകരന്‍ രാക്ഷസന്റെ മന്ത്രിസഭയിലിരിക്കുന്നതിനാലാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ALSO READ: ബുദ്ധിയുള്ള ജനങ്ങള്‍ ശബരിമലയില്‍ യുവതികള്‍ കയറണമെന്ന് ആഗ്രഹിക്കുന്നു: കോണ്‍ഗ്രസ് വക്താവ്
നേരത്തെ ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നായിരുന്നു കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ ഓര്‍ഡിനന്‍സ് എന്ന ആവശ്യം ഉന്നയിക്കരുതെന്ന് കെ.പി.സി.സിയ്ക്ക് ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
ശബരിമല വിഷയത്തില്‍ കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റുമാരും യു.ഡി.എഫ് എം.പിമാരും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ALSO READ: പിണറായി ആദര്‍ശധീരന്‍; തമിഴ്‌നാട്ടിലും കമ്മ്യൂണിസ്റ്റ് സര്‍ക്കാരുണ്ടാകണമെന്ന് സത്യരാജ്
എന്നാല്‍ ലിംഗസമത്വത്തിനും സ്ത്രീകളുടെ അവകാശത്തിനും വേണ്ടിയാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നത് എന്നതിനാല്‍ ഓര്‍ഡിനന്‍സ് ആവശ്യം ഉന്നയിക്കരുതെന്ന് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയായിരുന്നു.
അതേസമയം നിയമനിര്‍മ്മാണമെന്ന ആവശ്യം ഉന്നയിക്കുന്നതിനെ പാര്‍ട്ടി എതിര്‍ക്കില്ല.
WATCH THIS VIDEO: