ന്യൂദല്‍ഹി: സാമ്പത്തിക മേഖലയില്‍ രൂക്ഷമാകുന്ന തകര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. തൊഴിലില്ലായ്മ ഇനിയും വര്‍ധിക്കുകയാണെങ്കില്‍ യുവാക്കള്‍ രോഷം കൊണ്ട് പൊട്ടിത്തെറിക്കുമെന്ന് ചിദംബരം അഭിപ്രായപ്പെട്ടു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
തകര്‍ന്നടിയുന്ന സമ്പദ് വ്യവസ്ഥ രാജ്യത്തിന് വലിയ വെല്ലുവിളിയാണ്. പണപെരുപ്പം കൂടുന്നത് ജനങ്ങളെ ആഴത്തിലുള്ള പ്രതിസന്ധിയിലേക്ക് തള്ളിവിടാന്‍ ഇടയാക്കുമെന്നും മുന്‍ ധനകാര്യ മന്ത്രി കൂടിയായ പി. ചിദംബരം വ്യക്തമാക്കി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
2020 സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ 16 ലക്ഷം തൊഴില്‍ അവസരങ്ങള്‍ കുറയുമെന്ന് എസ്.ബി.ഐയുടെ പഠനം സുചിപ്പിച്ചിരുന്നു. സമ്പദ് വ്യവസ്ഥ നേരിടുന്ന തകര്‍ച്ച തൊഴില്‍ അവസരങ്ങളെ പ്രകടമായി ബാധിക്കുമെന്നും ശമ്പള വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകുമെന്നുമായിരുന്നു പഠനം വ്യക്തമാക്കിയത്.
രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.ഡിസംബറില്‍ 5.54 ശതമാനത്തില്‍നിന്നും 7.35 ശതമാനമായാണ് പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. 2014 ജൂലായ്ക്ക് ശേഷമുണ്ടായ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണിത്.