പിറവത്ത് യു.ഡി.എഫ് തോറ്റാല്‍ സര്‍ക്കാര്‍ തുടരുന്നതില്‍ ധാര്‍മ്മികതയില്ലെന്ന് മന്ത്രി ഷിബുബേബി ജോണ്‍. സാങ്കേതികമായി പ്രശ്‌നമില്ലെങ്കിലും ധാര്‍മ്മികമായി തുടരാന്‍ അവകാശമില്ല. എന്നാല്‍ ജയിക്കുമെന്നാണ് പൂര്‍ണവിശ്വാസമെന്നും മന്ത്രി പറഞ്ഞു. പിറവം തെരഞ്ഞെടുപ്പിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എറണാകുളം പ്രസ് ക്ലബില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.