തിരുവനന്തപുരം: കേരളാ ബാങ്ക് രൂപീകരണം നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ കേരളാ ബാങ്ക് പിരിച്ചുവിടുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് യു.ഡി.എഫ് സഹകാരി മഹാസംഗമത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ബാങ്ക് രൂപീകരണത്തിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടുപോകുന്ന മലപ്പുറം ജില്ലാ ബാങ്ക് ഒറ്റക്കല്ലെന്നും ചെന്നിത്തല പറഞ്ഞു.
കേരളാ ബാങ്ക് രൂപീകരണത്തിനായി സഹകരണ ബാങ്കുകളിലെ ഇടപാടുകളില്‍ ക്രമക്കേട് നടത്തിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചു. സഹകരണ ബാങ്കുകളിലെ ഇടപാടുകളില്‍ നടത്തിയ ക്രമക്കേടുകളെക്കുറിച്ച് റിസര്‍വ് ബാങ്ക് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരള ബാങ്കിന്റെ ലോഗോ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പുറത്തുവിട്ടിരുന്നു. ലോണ്‍ ലാഭക്കൊതി മാത്രമുള്ള ബാങ്കുകള്‍ക്ക് എതിരായ സഹകരണ ബദലാണ് കേരള ബാങ്കെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
കേരളത്തിലെ ഒന്നാം നമ്പര്‍ ബാങ്കായി കേരള ബാങ്ക് മാറുമെന്നും 1600 ഓളം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളും അര്‍ബന്‍ ബാങ്കുകളും കേരള ബാങ്കിന്റെ ഭാഗമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ 825 ശാഖകളും 65, 000 കോടി നിക്ഷേപവും കേരളബാങ്കിന് ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കേരളത്തിലെ 14 ജില്ലാസഹകരണ ബാങ്കുകളെ ലയിപ്പിച്ചുകൊണ്ടാണ് കേരളബാങ്ക് യാഥാര്‍ത്ഥ്യമാകുന്നത്. സഹകരണ മേഖലയ്ക്ക് കേരളത്തില്‍ അതിശക്തമായ വേരോട്ടമാണുള്ളത്. ഈ മേഖല തന്നെയാണ് കേരളബാങ്ക് പ്രധാനമായും ലക്ഷ്യമിടുന്നതും.
DoolNews Video