കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ നേരിട്ട് വിളിച്ച് വിലക്കിയതിനെത്തുടര്‍ന്നാണ് ചന്ദ്രശേഖരന്‍ സെമിനാറില്‍ പങ്കെടുക്കാതെ മടങ്ങിയത്. പാര്‍ട്ടി വിലക്കിയതിനാല്‍ സെമിനാറില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സി.പി.ഐ.എം നേതാക്കളെ കണ്ട് ഖേദം പ്രകടിപ്പിച്ച ശേഷമാണ് ചന്ദ്രശേഖരന്‍ മടങ്ങിയത്. പാര്‍ട്ടി കോണ്‍ഗ്രസ് പരിപാടികളില്‍ പങ്കെടുക്കുന്നതിന് കെ.പി.സി.സി വിലക്കേര്‍പ്പെടുത്തിയത് ദൗര്‍ഭാഗ്യകരമാണെന്നാണ് സി.പി.ഐ.എം പ്രതികരിച്ചത്.
എന്നാല്‍ സി.പി.ഐ.എം സെമിനാറില്‍ പങ്കെടുക്കാമെന്ന് ശശി തരൂര്‍ എം.പി പറഞ്ഞത് ഇതിനോടകം തന്നെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. സെമിനാറില്‍ പങ്കെടുക്കരുതെന്ന കെ.പി.സി.സി നിര്‍ദേശം തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് ശശി തരൂര്‍ പറഞ്ഞത്.
പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കെ. സുധാകരന്‍ ആവര്‍ത്തിച്ചിട്ടുണ്ട്.
സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കരുത് എന്ന് കെ. സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നത്. സി.പി.ഐ.എം പരിപാടിയില്‍ പങ്കെടുക്കുന്നത് പ്രവര്‍ത്തകര്‍ക്ക് ഇഷ്ടമല്ല. കോണ്‍ഗ്രസിനെ ദ്രോഹിക്കുന്ന സി.പി.ഐ.എമ്മുമായി ഒരു സഹകരണത്തിനും തയ്യാറല്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.
Content Highlights: If there is BJP, the Congress will attend the CPIM party congress; Kodiyeri Balakrishnan