| Tuesday, 30th November 2021, 8:57 am

കലാപത്തെക്കുറിച്ച് പൊലീസിന് അറിയാമായിരുന്നെങ്കില്‍ എന്തുകൊണ്ട് നടപടിയുണ്ടായില്ല: ഉമര്‍ ഖാലിദിന്റെ അഭിഭാഷകന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദല്‍ഹി: ദല്‍ഹിയില്‍ കലാപം നടത്താന്‍ പൊലീസ് അനുവദിച്ചത് എന്തുകൊണ്ടെന്ന് യു.എ.പി.എ കേസില്‍ അറസ്റ്റിലായ മുന്‍ ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദ്. കലാപത്തെക്കുറിച്ച് ലോക്കല്‍ പൊലീസിനെ ഒരാള്‍ അറിയിച്ചിരുന്നെന്ന വാദത്തേയും ഉമറിന്റെ അഭിഭാഷകന്‍ ത്രിദീപ് പേസ് കോടതിയില്‍ ഖണ്ഡിച്ചു.

യു.എ.പി.എ കേസിലെ സാക്ഷികള്‍ കെട്ടിചമച്ച മൊഴികളാണ് നല്‍കിയതെന്നും അതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ കഴിയില്ലെന്നും പേസ് വാദിച്ചു.

”താന്‍ എസ്.എച്ച്.ഒയുമായി പതിവായി സംസാരിക്കാറുണ്ടായിരുന്നുവെന്നാണ് സാക്ഷികള്‍ പറയുന്നത്. എസ്.എച്ച്.ഒയുമായി ബന്ധപ്പെടുന്നുണ്ടെങ്കില്‍, ഇവിടെ എന്തെങ്കിലും സംഭവിച്ചോ എന്ന് എന്തുകൊണ്ടാണ് നിങ്ങള്‍ ഉറപ്പാക്കാത്തത്?,’ പേസ് ചോദിച്ചു.

ആദര്‍ശമുള്ള പൗരന്‍മാരാണെന്നും നിരന്തരം പൊലീസുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരാണെന്നുമാണ് സാക്ഷികളെക്കുറിച്ച് പൊലീസ് പറയുന്നതെന്നും ഇതില്‍ നിന്ന് ഈ സാക്ഷികളെ സമ്പാദിച്ചതാണെന്നുള്ള കാര്യം വ്യക്തമല്ലേയെന്നും അദ്ദേഹം ചോദിച്ചു.

ലോക്കല്‍ എസ്.എച്ച്.ഒയുമായി താന്‍ ബന്ധപ്പെട്ടിരുന്നുവെന്ന് അവകാശപ്പെട്ട സാക്ഷിയുടെ മൊഴി പരാമര്‍ശിച്ചുകൊണ്ടായിരുന്നു പേസിന്റെ വാദം.

തങ്ങളുടെ പ്രതിഷേധത്തിന് മറയായി സ്ത്രീകളെയും കുട്ടികളെയും പ്രതികള്‍ കയറിപ്പിടിച്ചുവെന്ന ആരോപണം തെറ്റാണെന്നും പേസ് കോടതിയെ അറിയിച്ചു.

”ഒരു നിയമത്തിനെതിരെ വാദിക്കുന്നത് കുറ്റകരമല്ല. സി.എ.എ പ്രാബല്യത്തില്‍ വരികയും എന്‍.ആര്‍.സി ആരംഭിക്കുകയും ചെയ്യുമ്പോള്‍ കൈയ്യില്‍ മതിയായ രേഖകളില്ലാതെ ഒരാളെ തടങ്കലില്‍ വെക്കുന്നു എന്നതില്‍ സംശയമില്ല. അവിടെ കയറി വന്ന് ഞങ്ങള്‍ പീരങ്കികളായിരുന്നുവെന്ന് ഏതെങ്കിലും സ്ത്രീയും കുട്ടിയും പറയുന്നുണ്ടോ? പേസ് ചോദിച്ചു.

”രക്തം ചൊരിയണം” തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ചാണ് ഉമര്‍ പ്രസംഗിച്ചതെന്ന് മജിസ്ട്രേറ്റിനോട് പറഞ്ഞ ഒരു സാക്ഷിയുടെ മൊഴി പേസ് വായിച്ചു.

കലാപത്തിന്റെ ആസൂത്രണം നടത്തിയെന്ന് പറയപ്പെടുന്ന പ്രതികള്‍ പങ്കെടുത്ത ‘രഹസ്യ യോഗ’ത്തെ കുറിച്ച് സംസാരിക്കുന്ന സാക്ഷികളുടെ മൊഴികളെക്കുറിച്ചും പേസ് കോടതിയെ അറിയിച്ചു.

ഉമര്‍ യോഗത്തില്‍ പങ്കെടുത്തതായി അവകാശപ്പെടുന്നില്ലെങ്കിലും പക്ഷേ യോഗത്തിന്റെ വിശദാംശങ്ങള്‍ നല്‍കുന്നുണ്ട്. അദ്ദേഹം അതിനെ രഹസ്യയോഗമെന്ന് വിളിക്കുന്നില്ല, കുറ്റപത്രത്തില്‍ രഹസ്യയോഗമെന്നാണ് പറയുന്നത്. വീഡിയോകളും ചിത്രങ്ങളും ഫേസ്ബുക്കിലൂടെ പുറത്തുവന്നിട്ടുണ്ട്.

എങ്ങനെയാണ് ഒരു രഹസ്യ കൂടിക്കാഴ്ചയ്ക്ക് ഫേസ്ബുക്കില്‍ സെല്‍ഫികള്‍ പോസ്റ്റ് ചെയ്യുന്നത്? തീര്‍ച്ചയായും, അത് ഒരു രഹസ്യമല്ല. ഇതിനര്‍ത്ഥം പ്രതിഷേധക്കാര്‍ ഊമകളാണെന്നോ പൊലീസിന് അവരെ അറിയില്ലെന്നോ ആയിരിക്കണം,” പേസ് വാദിച്ചു.

കേസിന്റെ വാദം ഡിസംബര്‍ 9 ലേക്ക് മാറ്റിവെച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: If the police knew about the riot, why not take action: Umar Khalid’s lawyer

We use cookies to give you the best possible experience. Learn more