ഭോപാല്‍: ആവശ്യമെങ്കില്‍ കര്‍ണാടകയിലേക്ക് പോകുമെന്ന് വ്യക്തമാക്കി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. മധ്യപ്രദേശിലെ വിമത എം.എല്‍.എമാരെ കാണാന്‍ ശ്രമിച്ച ദിഗ് വിജയ് സിങിനെയും ഡി.കെ ശിവകുമാറിനെയും കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതികരിക്കുകയായിരുന്നു കമല്‍നാഥ്.
കര്‍ണാടക പൊലീസ് നടപടി സ്വേച്ഛാധിപത്യപരമാണെന്നും ഹിറ്റ്ലറുടെ ഭരണത്തിന് തുല്യമാണെന്നും കമല്‍നാഥ് പറഞ്ഞു.
ബെംഗളൂരുവിലുള്ള മധ്യപ്രദേശിലെ വിമത എം.എല്‍.എമാരെ കാണാന്‍ ദിഗ് വിജയ് സിങ് എത്തിയടോതെയായിയിരുന്നു നാടകീയമായ രംഗങ്ങള്‍ക്ക് തുടക്കമായത്. എം.എല്‍.എമാരെ കാണുന്നതില്‍നിന്നും ദിഗ് വിജയ് സിങിനെ കര്‍ണാടക പൊലീസ് തടഞ്ഞു. തുടര്‍ന്ന ധര്‍ണയിരുന്ന അദ്ദേഹത്തെയും പിന്തുണച്ചെത്തിയ ഡി.കെ ശിവകുമാറിനെയും മറ്റ് രണ്ട് എം.എല്‍.എമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.
അതേസമയം, ദിഗ് വിജയ് സിങിനെ കാണാന്‍ താല്‍പര്യമില്ലെന്ന് വിമത എം.എല്‍.എമാരിലൊരാള്‍ പ്രതികരിച്ചു. ഒരു വര്‍ഷമായി സിങിനെ കാണാന്‍ ശ്രമം നടത്തിയിരുന്നെന്നും അന്ന് അനുമതി നല്‍കാത്തവരെ ഇപ്പോള്‍ കാണാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.