ഗവര്‍ണര്‍മാര്‍ നിക്ഷ്പക്ഷരായില്ലെങ്കില്‍ ഭരണം തകരും; ആരിഫ് മുഹമ്മദ് ഖാനെ പോലുള്ളവരല്ല ഗവര്‍ണര്‍രാകേണ്ടതെന്ന് ജസ്റ്റിസ്(റിട്ട) നരിമാന്‍
national news
ഗവര്‍ണര്‍മാര്‍ നിക്ഷ്പക്ഷരായില്ലെങ്കില്‍ ഭരണം തകരും; ആരിഫ് മുഹമ്മദ് ഖാനെ പോലുള്ളവരല്ല ഗവര്‍ണര്‍രാകേണ്ടതെന്ന് ജസ്റ്റിസ്(റിട്ട) നരിമാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th December 2023, 7:49 am

ന്യൂദല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുമ്മദ് ഖാനെ പോലുള്ളവരല്ല ഗവര്‍ണര്‍മാരേകണ്ടതെന്ന് സുപ്രിം കോടതി മുന്‍ ജഡ്ജ് റോഹിന്റണ്‍ നരിമാര്‍. ഗവര്‍ണര്‍മാര്‍ നിക്ഷ്പക്ഷരല്ലായെങ്കില്‍ ഭരണ സംവിധാനം തകരുമെന്നും അതുകൊണ്ട് സ്വതന്ത്ര നിലപാടുള്ളവരാണ് ഗവര്‍ണര്‍മാരാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തിലുള്ളൊരു വിധി സുപ്രീം കോടതയില്‍ നിന്ന് വരുന്നതിനായി താന്‍ കാത്തിരിക്കുകയാണെന്നും മുംബൈയില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.

ബില്ലുകള്‍ പിടിച്ചുവെക്കുകയും പിന്നീടത് അത് രാഷ്ട്രപതിക്ക് അയക്കുകയും ചെയ്ത ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെയും നരിമാര്‍ രൂക്ഷമായി വിമര്‍ശിച്ചു. ‘ കേരള നിയമ സഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ 23 മാസം പിടിച്ചുവെച്ചു. ഒടുവില്‍ സുപ്രീം കോടതി വിരട്ടിയപ്പോഴാണ് ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ടത്. 8 ബില്ലുകളില്‍ 7 എണ്ണം രാഷ്ട്രപതിക്ക് അയക്കുകയും 1 പാസാക്കുകയും ചെയ്യുകയാണുണ്ടായത്. ഇത്തരത്തില്‍ ബില്ലുകള്‍ മൊത്തമായി രാഷ്ട്രപതിക്ക് അയക്കുകയാണെങ്കില്‍ നിയമസഭകള്‍ക്കുള്ള നിയമ നിര്‍മാണത്തിനുള്ള അധികാരം ഇല്ലാതാകും.

ബില്ലുകള്‍ തിരിച്ചയക്കുന്നതുപോലെയല്ല, രാഷ്ട്രപതിക്ക് അയക്കുന്നത്. തിരിച്ചയച്ചാല്‍ നിയമസഭക്ക് അത് വീണ്ടും പാസാക്കാന്‍ കഴിയും. അങ്ങനെ വരുമ്പോള്‍ ഗവര്‍ണര്‍ക്ക് അത് അഗീകരിക്കാതിരിക്കാനാകില്ല. എന്നാല്‍ രാഷ്ട്രപതിക്ക് അയക്കുമ്പോള്‍, ഫലത്തില്‍ സംസ്ഥാന നിയമസഭകള്‍ പാസാക്കിയ ബില്ലുകള്‍ കേന്ദ്ര സര്‍ക്കാറിന്റെ വാതില്‍ക്കലെത്തുകയാണ് ചെയ്യുന്നത്.

കേന്ദ്രം ആ ബില്ലുകള്‍ക്ക് അനുമതി നല്‍കേണ്ട എന്ന് തീരുമാനിച്ചാല്‍ ആ ബില്ലുകള്‍ മരിച്ചതുപോലെയാകും. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്ന കേരളത്തിലെ ഗവര്‍ണറെ പോലുള്ളവരല്ല ഗവര്‍ണര്‍മാരാകേണ്ടത്’, സുപ്രീം കോടതി മുന്‍ ജഡ്ജ് നരിമാന്‍ പറഞ്ഞു.

മുംബൈയില്‍ ബന്‍സാരി ഷോത്ത് എന്‍ഡോവ്‌മെന്റ് അനുസ്മരണ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

content highlights: If the governors are not neutral, the administration will collapse; Justice (retd) Narimar said that people like Arif Muhammad Khan should not be governors