ന്യൂദല്‍ഹി: പൗരത്വ ഭേദഗതി ബില്‍ പാസ്സായാല്‍ താന്‍ മുസ്‌ലിമാകുമെന്ന് എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ ഹര്‍ഷ് മന്ദര്‍. അസ്തിത്വം തെളിയിക്കാന്‍ താന്‍ ഒരു രേഖയും ഹാജരാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികളുമായി സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. സര്‍വകലാശാലാ ഗവേഷക വിദ്യാര്‍ഥി അന്‍സില്‍ കെ.എമ്മാണ് ഇത് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
‘ബില്‍ ബാസ്സായാല്‍ ഞാന്‍ മുസ്‌ലിമായതായി പ്രഖ്യാപിക്കും. രണ്ടാമതായി, ഞാന്‍ എന്റെ അസ്തിത്വം തെളിയിക്കാന്‍ ഒരു രേഖയും ഹാജരാക്കില്ല. മൂന്നാമതായി, ഭരണകൂടം ഏതെങ്കിലും മുസ്‌ലിമിനെ ജയിലില്‍ അടച്ചാല്‍ ഞാനും അതില്‍ ഒരാളാകും.’- അദ്ദേഹം പറഞ്ഞതായി അന്‍സില്‍ പോസ്റ്റ് ചെയ്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കനത്ത പ്രതിഷേധമാണ് പൗരത്വ ഭേദഗതി ബില്ലിനെതിരെ ലോക്സഭയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, സി.പി.ഐ.എം, ആം ആദ്മി പാര്‍ട്ടി തുടങ്ങിയവര്‍ രംഗത്തെത്തി.