കൊല്‍ക്കത്ത: കാശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഹൂറിയത്ത് നേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ടാണ് ചര്‍ച്ചയ്ക്ക് തയ്യാറാകത്തതെന്ന് മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ള. അഫ്ഗാനിസ്താനില്‍ സമാധാനം സ്ഥാപിക്കാന്‍ താലിബാനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാവണമെന്ന ഇന്ത്യന്‍ കരസേനാ മേധാവി ബിപിന്‍ റാവത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കൊല്‍ക്കത്തയില്‍ വെച്ച് നടന്ന “ജമ്മുകാശ്മീര്‍ -ദി റോഡ് എഹെഡ്” എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി അടക്കമുള്ള നേതാക്കള്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ നേതാക്കളുമായി സംസാരിച്ചിരുന്നു”
ALSO READ: സംസ്ഥാനത്തെ സംഘര്‍ഷങ്ങള്‍ക്ക് കാരണം സംഘപരിവാര്‍; സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി
കശ്മീരിലെ ആഭ്യന്തര പ്രതിസന്ധി പരിഹരിക്കാന്‍ സൈന്യത്തിന് ഒരുതരത്തിലും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ പുനരാവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരോ തെരഞ്ഞെടുപ്പും രാജ്യത്തെ ഒരുമിപ്പിക്കുന്നതിന് പകരം ഭിന്നിപ്പിലേക്കാണ് നയിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
WATCH THIS VIDEO: