ലോകകപ്പിന്റെ ആരവം ഖത്തറിന്റെ മൈതാനങ്ങളില്‍ മുഴങ്ങാന്‍ ഒരു ദിവസം കൂടി ബാക്കി നില്‍ക്കെ അര്‍ജന്റീനക്കും ഇതിഹാസ താരം ലയണല്‍ മെസിക്കും പിന്തുണയുമായി എത്തിയിരിക്കുകയാണ് മറ്റൊരു പ്രമുഖ ടീമായ സ്‌പെയ്‌നിന്റെ പരിശീലകന്‍ ലൂയിസ് എന്റിക്.
ഖത്തര്‍ വേള്‍ഡ് കപ്പില്‍ സ്‌പെയ്‌നിന് കപ്പ് നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ അര്‍ജന്റീന കിരീടം നേടിക്കാണണമെന്നാണ് തന്റെ ആഗ്രഹമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് എന്റിക്.
ഇത്തവണ ലേകകപ്പ് നേടാന്‍ സാധ്യതയുള്ള ടീമുകളെപ്പറ്റി സംസാരിക്കുകമ്പോഴായിരുന്നു ബാഴ്‌സലോണയില്‍ മെസിയെ പരിശീലിപ്പിച്ച എന്റിക് തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്.
ലോകകപ്പിന് ഏറ്റവുമധികം സാധ്യതയുള്ള ടീമുകള്‍ ബ്രസീലും അര്‍ജന്റീനയുമാണെന്നും, നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ്, മറ്റു ടീമുകളായ ജര്‍മനി, സ്‌പെയിന്‍, നെതര്‍ലാന്‍ഡ്സ്, ഇംഗ്ലണ്ട്, ബെല്‍ജിയം എന്നീ ടീമുകളും അതിനരികിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മെസി തന്റെ അവസാനത്തെ ലോകകപ്പില്‍ കിരീടം നേടിക്കൊണ്ട് തന്നെയാണ് വിരമിക്കേണ്ടതെന്നും, എന്തായാലും മെസി അടുത്ത ലോകകപ്പും കളിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും എന്റിക് പറഞ്ഞു. ലൂയിസ് സുവാരസുള്ളതിനാല്‍ ഉറുഗ്വായ് വിജയിക്കണമെന്ന ആഗ്രഹവും തനിക്കുണ്ടെന്നും എന്റിക് കൂട്ടിച്ചേര്‍ത്തു.
‘ഏറ്റവുമധികം സാധ്യതയുള്ള ടീമുകള്‍ ബ്രസീലും അര്‍ജന്റീനയുമാണെന്നാണ് ഞാന്‍ കരുതുന്നത്. അതിന് ശേഷം നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ്, മറ്റു ടീമുകളായ ജര്‍മനി, സ്‌പെയിന്‍, നെതര്‍ലാന്‍ഡ്സ്, ഇംഗ്ലണ്ട്, ബെല്‍ജിയം എന്നീ ടീമുകളും അതിനരികിലുണ്ട്. പക്ഷെ ഞങ്ങളുടെ ടീമല്ല ലോകകപ്പ് വിജയം നേടുന്നതെങ്കില്‍ പിന്നെ അര്‍ജന്റീന അത് നേടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്,
ഒരു ലോകോത്തര താരമായ മെസി തന്റെ അവസാനത്തെ ലോകകപ്പില്‍ കിരീടം നേടിക്കൊണ്ടു തന്നെയാണ് വിരമിക്കേണ്ടത്. എന്തായാലും താരം അടുത്ത ലോകകപ്പും കളിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷെ സ്‌പെയിന്‍ വിജയിക്കണം എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. ലൂയിസ് സുവാരസുള്ളതിനാല്‍ ഉറുഗ്വായ് വിജയിക്കണമെന്ന ആഗ്രഹവും എനിക്കുണ്ട്’ ലൂയിസ് എന്റിക് പറഞ്ഞു.
അതേസമയം, ലോകകപ്പില്‍ കോസ്റ്ററിക്ക, ജര്‍മനി, ജപ്പാന്‍ എന്നിവരടങ്ങുന്ന ഗ്രൂപ്പിലാണ് സ്‌പെയ്ന്‍ ഉള്ളത്. കഴിഞ്ഞ ലോകകപ്പില്‍ കരുത്തരായ ബെല്‍ജിയത്തെ വിറപ്പിച്ച ജപ്പാനും ജര്‍മനിയും സ്‌പെയിനിന് വലിയ വെല്ലുവിളിയാകുമെന്നാണ് സൂചന. നവംബര്‍ 23ന് കോസ്റ്ററിക്കക്കെതിരെയാണ് സ്‌പെയ്‌നിന്റെ ആദ്യ മത്സരം.
Content Highlight: If Spain don’t win World Cup, I would like Argentine to do it says Luis Enrique