ശംശേര സൗത്ത് ഇന്ത്യന്‍ ചിത്രമാണെങ്കില്‍ വിമര്‍ശകര്‍ മാസ് എന്റര്‍ടെയ്നര്‍ എന്ന് വിളിക്കും; സോഷ്യല്‍ മീഡിയയില്‍ ഫാന്‍ ഫൈറ്റ്
Film News
ശംശേര സൗത്ത് ഇന്ത്യന്‍ ചിത്രമാണെങ്കില്‍ വിമര്‍ശകര്‍ മാസ് എന്റര്‍ടെയ്നര്‍ എന്ന് വിളിക്കും; സോഷ്യല്‍ മീഡിയയില്‍ ഫാന്‍ ഫൈറ്റ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 26th July 2022, 11:12 pm

ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളിലേക്കെത്തിയ ചിത്രമാണ് രണ്‍ബീര്‍ കബൂര്‍ നായകനായ ശംശേറ. എന്നാല്‍ സമീപകാലത്ത് ബോളിവുഡിനെ ബാധിച്ച നിര്‍ഭാഗ്യം ശംശേരയേയും പിടികൂടി. സമ്മിശ്രപ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ശംശേറ പരാജയത്തിലേക്കാണ് കുതിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം സോഷ്യല്‍ മീഡിയയില്‍ ചിത്രത്തെ പറ്റി വലിയ തര്‍ക്കം നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ശംശേറ ഒരു സൗത്ത് ഇന്ത്യന്‍ ചിത്രമായിരുന്നെങ്കില്‍ വിമര്‍ശകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുമായിരുന്നു എന്ന് രണ്‍ബീര്‍ ആരാധകര്‍ ഉള്‍പ്പെടെയുള്ളലവര്‍ വാദിക്കുന്നത്.

മികച്ച കഥയും അഭിനയവും നല്ല സംഗീത സംവിധാനവും, യുക്തിയും ആവശ്യപ്പെടുന്ന ചിലര്‍ ശംശേറ ഒരു സൗത്ത് ഇന്ത്യന്‍ സിനിമ ആയിരുന്നെങ്കില്‍ സ്വോഭാവിമായും പ്രശംസിച്ചേനേയെന്നും ഇവര്‍ പറയുന്നു. വിമര്‍ശകര്‍ കാപട്യക്കാരാണെന്ന പറഞ്ഞ ശംശേറ അനുകൂലികള്‍ ചിത്രത്തെ ആര്‍.ആര്‍.ആറുമായും താരതമ്യം ചെയ്യുന്നുണ്ട്.

1800 കളില്‍ ജീവിച്ച് ബ്രിട്ടീഷുകാര്‍ക്ക് എതിരെ പോരാടിയ ആളുടെ കഥയാണ് ശംശേര പറയുന്നത്. വാണി കപൂറാണ് ചിത്രത്തില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. യശ് രാജ് ഫിലിംസ് നിര്‍മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കരണ്‍ മല്‍ഹോത്രയാണ്. തുടര്‍ച്ചയായി തിയേറ്ററില്‍ പരാജയപ്പെടുന്ന യശ് രാജ് ഫിലിംസിന്റെ ആറാമത്തെ ചിത്രമാണ് ശംശേറ

Content Highlight: If Shamshera was a South Indian film, critics would call it a mass entertainer; Fan fight on social media