| Monday, 9th October 2017, 7:47 am

അവാര്‍ഡ് തിരിച്ചു നല്‍കാനാണെങ്കില്‍ പ്രകാശ് രാജ് ഇനി പുരസ്‌കാരങ്ങളൊന്നും സ്വീകരിക്കരുത്: കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: അവാര്‍ഡ് തിരിച്ചു നല്‍കാനാണെങ്കില്‍ പ്രകാശ്‌രാജ് ഇനി പുരസ്‌കാരങ്ങളൊന്നും വാങ്ങരുതെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. പ്രകാശ് രാജ് ഒരുനല്ല നടനാണ്. പക്ഷെ അധികം ആരും ചേരാത്ത ഇടതുപക്ഷത്തെയാണ് അദ്ദേഹം ഇപ്പോള്‍ പിന്തുണയ്ക്കുന്നത്. അവാര്‍ഡ് തിരിച്ചുനല്‍കാന്‍ ആഗ്രഹിക്കുന്നയാള്‍ ഇനിയത് വാങ്ങരുത്. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സദാനന്ദഗൗഡ പറഞ്ഞു.

ഡോ.കോട്ട ശിവരാം കാരന്ത് ഹുത്താര പ്രശാന്ത് പുരസ്‌കാരത്തിന് പ്രകാശ് രാജ് അര്‍ഹനായിരുന്നു. അവാര്‍ഡ് സെലക്ടിങ് കമ്മിറ്റി അംഗങ്ങളായിരുന്ന ബി.ജെ.പി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചിരിക്കുകയാണ്.


Read more:  ‘തകര്‍ന്നടിഞ്ഞ് രാജസ്ഥാനിലെ ബി.ജെ.പി’; വാര്‍ഡ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് 5100 വോട്ടുകള്‍ക്ക്


ഗൗരി ലങ്കേഷ് വധത്തില്‍ മോദി മൗനം പാലിക്കുന്നതിനെയാണ് താന്‍ വിമര്‍ശിച്ചതെന്നും ദേശീയ പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുമെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രകാശ്‌രാജ് പറഞ്ഞിരുന്നു.

മോദിക്കെതിരെ വിമര്‍ശനം നടത്തിയ പ്രകാശ്‌രാജ് കപട ലിബറലായി മാറിയെന്ന് ബി.ജെ.പി കുറ്റപ്പെടുത്തിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more