ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അന്താരാഷ്ട്രതലത്തില്‍ ഹിന്ദി സംസാരിക്കാമെങ്കില്‍ ബാക്കിയുള്ളവര്‍ എന്തിനാണ് ഹിന്ദി സംസാരിക്കാന്‍ മടിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഹിന്ദി ദിനത്തിലായിരുന്നു അമിത് ഷായുടെ പരാമര്‍ശം.
‘ഹിന്ദി ദിനത്തില്‍, എല്ലാ പൗരന്മാരോടും ഔദ്യോഗിക ഭാഷകളിലൊന്നായ ഹിന്ദി, അവരുടെ മാതൃഭാഷയോടൊപ്പം, അടിസ്ഥാനപരമായ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കാന്‍ പ്രതിജ്ഞയെടുക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇന്ത്യയുടെ പുരോഗതി മാതൃഭാഷയുടേയും ഔദ്യോഗിക ഭാഷയുടെയും ഏകോപനത്തിലാണ്,” അമിത് ഷാ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മേല്‍ ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്ന ആരോപണം ഉയരുന്നതിനിടെയാണ് അമിത് ഷാ ഹിന്ദിയെ പ്രശംസിച്ച് രംഗത്തെത്തിയത്.