| Sunday, 6th June 2021, 2:29 pm

പിസ്സയും ബര്‍ഗറും വീടുകളിലെത്തിക്കാമെങ്കില്‍ എന്തുകൊണ്ട് റേഷനെത്തിക്കാന്‍ പറ്റില്ല; കേന്ദ്രത്തോട് കെജ്‌രിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി സര്‍ക്കാരിന്റെ വാതില്‍പ്പടി റേഷന്‍ വിതരണത്തിന് അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കത്തോടു പ്രതികരിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. റേഷന്‍ മാഫിയയുടെ സ്വാധീനമാണ് കേന്ദ്രത്തിന്റെ നടപടിയ്ക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു.

റേഷന്‍ മാഫിയ ശക്തമാണ്. റേഷന്‍ മാഫിയയെക്കുറിച്ചു പരിശോധിക്കാന്‍ ആദ്യമായി ഒരു സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ദല്‍ഹി സര്‍ക്കാര്‍ ആരംഭിച്ച വാതില്‍പ്പടി റേഷന്‍ വിതരണം കേന്ദ്രം നിര്‍ത്തിവെപ്പിച്ചു. പിസ്സയും ബര്‍ഗറും സ്മാര്‍ട്ട് ഫോണുകളും വസ്ത്രങ്ങളും വീടുകളില്‍ എത്തിച്ചു നല്‍കാമെങ്കില്‍ റേഷന്‍ മാത്രം എന്തുകൊണ്ട് എത്തിച്ചു കൂടെന്നാണ് കെജ്‌രിവാള്‍ ചോദിച്ചത്. നേരത്തെ ആംആദ്മി പാര്‍ട്ടിയും ഇതേകാര്യം ചോദിച്ചിരുന്നു.

പദ്ധതി നടപ്പാക്കാന്‍ ദല്‍ഹി സര്‍ക്കാരിന് കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ല, എന്നാല്‍ തര്‍ക്കം ഒഴിവാക്കാന്‍ വേണ്ടിയാണ് അഞ്ച് തവണയോളം അനുമതി തേടിയതെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ദല്‍ഹിയിലെ 72 ലക്ഷം റേഷന്‍ ഗുണഭോക്താക്കള്‍ക്കു വാതില്‍പ്പടി റേഷന്‍ ഡെലിവറി പദ്ധതി പ്രയോജനപ്പെടുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

എന്നാല്‍ സബ്‌സിഡികള്‍ സ്വീകരിക്കുന്നവര്‍ താമസം മാറുന്ന സാഹചര്യത്തിലടക്കം പദ്ധതി നടപ്പാക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നാണു കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയത്തിന്റെയും വാദം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: If Pizza, Burger Can Be Delivered Home, Why Not Ration: Arvind Kejriwal

We use cookies to give you the best possible experience. Learn more