Advertisement
Daily News
ആമിര്‍ഖാനെ പോലുള്ളവര്‍ പോയാല്‍ രാജ്യത്തെ ജനസംഖ്യ കുറയും: യോഗി ആദിത്യനാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Nov 24, 01:33 pm
Tuesday, 24th November 2015, 7:03 pm

yogi-adithyanath
ന്യൂദല്‍ഹി:ആമിര്‍ഖാന് ഇന്ത്യ വിട്ട് പോവണമങ്കില്‍ അദ്ദേഹത്തെ ആരും തടഞ്ഞിട്ടില്ലെന്ന് ബി.ജെ.പി എം.പി യോഗി ആദിത്യനാഥ്. അദ്ദേഹത്തെ പോലുള്ളവര്‍ രാജ്യം വിടുന്നതാണ് നല്ലത്. രാജ്യത്തിന്റെ ജനസംഖ്യയെങ്കിലും കുറഞ്ഞ് കിട്ടുമെന്നും ആദിത്യനാഥ് പറഞ്ഞു. ഇന്ത്യയില്‍ അസഹിഷ്ണുത ഉണ്ടെന്ന് പറയുന്ന ആമിറിനെ പോലെയുള്ളവര്‍ ലോകത്തിന്റെ ഏത് ഭാഗത്താണ് സഹിഷ്ണുതയുള്ളതെന്ന് പറയണമെന്നും ആദിത്യനാഥ് പറഞ്ഞു. ഇസ്‌ലാമിക് സ്റ്റേറ്റിനെ പോലുള്ള സംഘടനകള്‍ക്കാണോ സഹിഷ്ണുതയുള്ളതെന്നും ബി.ജെ.പിയുടെ ഗോരഖ്പൂരില്‍ നിന്നുള്ള എം.പിയായ ആദിത്യനാഥ് ചോദിച്ചു.

രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ച് വരുന്നെന്ന ആമിര്‍ഖാന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ആദിത്യനാഥ്. നേരത്തെ ആമിറിന് സമാനമായ പരാമര്‍ശം നടത്തിയ ഷാരൂഖിനെതിരെയും ആദിത്യനാഥ് രംഗത്ത് എത്തിയിരുന്നു. ഷാരൂഖിനെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് മുഹമ്മദിനോട് ഉപമിച്ചായിരുന്നു ആദിത്യനാഥ് വിവാദം സൃഷ്്ടിച്ചിരുന്നത്.

ബി.ജെ.പിക്ക് തന്നെ തലവേദന സൃഷ്ടിച്ച് കൊണ്ട് നിരന്തരം പ്രകോപനകരമായ പ്രസ്താവനകളിറക്കുന്ന നേതാവാണ് യോഗി ആദിത്യനാഥ്. രാജ്യത്ത് മുസ്‌ലിം ജനസംഖ്യ വര്‍ധിച്ച് വരുന്നത് അപകടകരമായ സൂചനയാണെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ ആദിത്യനാഥ് പറഞ്ഞത് വിവാദമായിരുന്നു.